പ്രധാനമന്ത്രിയുടെ ഓഫീസ്
ജൻജാതീയ ഗൗരവ് ദിവസിനോടനുബന്ധിച്ച് നവംബർ 15-ന് പ്രധാനമന്ത്രി ഗുജറാത്തിലെ നർമ്മദാ ജില്ല സന്ദർശിക്കും
ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
നർമ്മദയിലെ ദേദിയാപാഡയിൽ 9,700 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും
അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പൈതൃകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾ ഗോത്രവർഗ്ഗ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകുന്നു
Posted On:
14 NOV 2025 11:41AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 15-ന് ഗുജറാത്ത് സന്ദർശിക്കും. ഉച്ചയ്ക്ക് 12:45-ഓടെ അദ്ദേഹം നർമ്മദാ ജില്ലയിലെ ദേവ്മോഗ്ര ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. അതിനുശേഷം, ഉച്ചയ്ക്ക് 2:45-ഓടെ, നർമ്മദാ ജില്ലയിലെ ദേദിയാപാഡ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ 9,700 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കുകയും പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ദേദിയാപാഡയിൽ നടക്കുന്ന പരിപാടിയിൽ, ഗോത്ര സമൂഹങ്ങളുടെ ഉന്നമനവും മേഖലയിലെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN), ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ അഭിയാൻ (DA-JAGUA) എന്നിവയ്ക്ക് കീഴിൽ നിർമ്മിച്ച 100,000 വീടുകളുടെ ഗൃഹപ്രവേശത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഗോത്രവർഗ വിദ്യാർത്ഥികൾക്ക് വേണ്ടി, ഏതാണ്ട് 1,900 കോടി രൂപയുടെ 42 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന 228 മൾട്ടി പർപ്പസ് സെന്ററുകൾ; ദിബ്രുഗഢിലെ അസം മെഡിക്കൽ കോളേജിലെ സെന്റർ ഓഫ് കോംപീറ്റൻസ്; ഗോത്രവർഗ്ഗ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള മണിപ്പൂരിലെ ഇംഫാലിലുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TRI) കെട്ടിടം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ഗോത്രമേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്തിലെ 14 ഗോത്രവർഗ്ഗ ജില്ലകളിലേക്കുള്ള 250 ബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഗോത്രമേഖലകളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി 748 കിലോമീറ്റർ നീളമുള്ള പുതിയ റോഡുകൾക്കും കമ്മ്യൂണിറ്റി ഹബ്ബുകളായി പ്രവർത്തിക്കുന്നതിനായി DA-JAGUA-ക്ക് കീഴിൽ 14 ട്രൈബൽ മൾട്ടി-മാർക്കറ്റിംഗ് സെന്ററുകൾക്കും (TMMC) പ്രധാനമന്ത്രി തറക്കല്ലിടും. ഗോത്രവർഗ്ഗമേഖലയിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത കൂടുതൽ ഉറപ്പിച്ചുകൊണ്ട്, 2,320 കോടി രൂപയിലധികം ചെലവിൽ നിർമ്മിക്കുന്ന 50 പുതിയ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അദ്ദേഹം തറക്കല്ലിടും.
***
SK
(Release ID: 2190658)
Visitor Counter : 6
Read this release in:
हिन्दी
,
Marathi
,
Punjabi
,
English
,
Urdu
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada