രാസവള വകുപ്പ്
കൃത്യമായ ആസൂത്രണത്തിലൂടെയും ഏകോപനത്തിലൂടെയും 2025ലെ ഖാരിഫ് കാലയളവില്‍ കര്‍ഷകര്‍ക്ക് മതിയായ യൂറിയ ലഭ്യത ഉറപ്പാക്കി രാസവളം വകുപ്പ് (Department of Fertilizers)
प्रविष्टि तिथि:
03 NOV 2025 6:13PM by PIB Thiruvananthpuram
2025ലെ ഖാരിഫ് കാലയളവില്‍ കേന്ദ്ര വളം വകുപ്പ് രാജ്യത്തുടനീളം കര്‍ഷകര്‍ക്ക് യൂറിയ ഉള്‍പ്പെടെ വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കി. കൃഷി- കര്‍ഷക ക്ഷേമ വകുപ്പ് 185.39 ലക്ഷം മെട്രിക് ടണ്‍ യൂറിയയുടെ ആവശ്യകത കണക്കാക്കിയപ്പോള്‍ 230.53 ലക്ഷം മെട്രിക് ടണ്ണിന്റെ ലഭ്യതയാണ് വളംവകുപ്പ് ഉറപ്പാക്കിയത്. ഇത് വില്‍പ്പന നടത്തിയ 193.20 ലക്ഷം മെട്രിക് ടണ്ണിനെക്കാള്‍ വളരെക്കൂടുതലാണ്. ഇന്ത്യന്‍ റെയില്‍വേ, തുറമുഖങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, വളം കമ്പനികള്‍ തുടങ്ങി വിവിധ പങ്കാളികളുമായി കൃത്യമായ ആസൂത്രണത്തിലൂടെയും ഏകോപനത്തിലൂടെയും കര്‍ഷകര്‍ക്ക് ആവശ്യമായ യൂറിയ ക്ഷാമമില്ലാതെ രാജ്യത്തുടനീളം ലഭ്യമാക്കാനായെന്ന് നടപടി വ്യക്തമാക്കുന്നു. 2024ലെ ഖാരിഫ് കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം കര്‍ഷകര്‍ ഏകദേശം 4.08 ലക്ഷം മെട്രിക് ടണ്‍ യൂറിയ കൂടുതലായി ഉപയോഗിച്ചു. മികച്ച മഴ ലഭിച്ചതുമൂലം കാര്‍ഷിക വ്യാപ്തി ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ യൂറിയ മികച്ച തോതില്‍ ലഭ്യമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആഭ്യന്തര ഉല്പാദനവും ഉപഭോഗവും തമ്മിലെ അന്തരം ഇല്ലാതാക്കുന്നതിന് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ വളം വകുപ്പ് തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യകതയും ആഭ്യന്തര ഉല്പാദനവും തമ്മിലെ വിടവ് നികത്തുന്നതിനായി ഇറക്കുമതി ഉയര്‍ത്താന്‍ സര്‍ക്കാര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തി. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കാര്‍ഷികാവശ്യങ്ങള്‍ക്കായി 58.62 ലക്ഷം മെട്രിക് ടണ്‍ യൂറിയയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ ഇത് 24.76 ലക്ഷം മെട്രിക് ടണ്‍ മാത്രമായിരുന്നു. ഇറക്കുമതിയിലുണ്ടായ ഈ വര്‍ധന 2025ലെ ഖാരിഫ് കാലയളവിലെ ഉയര്‍ന്ന ആവശ്യകത നിറവേറ്റാന്‍ സഹായിക്കുന്നതിനൊപ്പം വരാനിരിക്കുന്ന റാബി കാലയളവിലേക്ക് മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കാനും സഹായിച്ചു. തല്‍ഫലമായി ആകെ യൂറിയ ശേഖരം 2025 ഒക്ടോബര്‍ 1ലെ 48.64 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2025 ഒക്ടോബര്‍ 31 ന് 68.85 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. 20.21 ലക്ഷം മെട്രിക് ടണ്ണിന്റെ വര്‍ധനയാണിത്. 2025 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യൂറിയ വിതരണത്തില്‍ (റേക്കുകളിലെ വിതരണം) എക്കാലത്തെയും ഉയര്‍ന്ന അളവാണ് രേഖപ്പെടുത്തിയത്. കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി കൃത്യസമയത്ത് യൂറിയ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന സജീവ ശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.
ആഭ്യന്തര യൂറിയ ഉല്പാദനത്തിലും പുരോഗതി പ്രകടമാണ്. 2025 ഒക്ടോബറിലെ ഉല്പാദനം 26.88 ലക്ഷം മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 1.05 ലക്ഷം മെട്രിക് ടണ്‍ കൂടുതലാണിത്. ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളിലെ ശരാശരി പ്രതിമാസ ഉല്പാദനം ഏകദേശം 25 ലക്ഷം മെട്രിക് ടണ്‍ എന്ന നിലയില്‍ കരുത്തോടെ തുടരുന്നു. കൂടാതെ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏകദേശം 17.5 ലക്ഷം മെട്രിക് ടണ്ണിന്റെ ഇറക്കുമതിയ്ക്കും സജ്ജമാണ്. ആഗോള തലത്തില്‍ കൃത്യസമയത്ത് ഇടപെടലുകള്‍ നടത്തി ഇറക്കുമതി ഇനിയും വര്‍ധിപ്പിക്കും.
രാജ്യത്തെ ആഭ്യന്തര ഉല്പാദന ശേഷി വര്‍ധിപ്പിക്കുന്നതില്‍ തുടര്‍ച്ചയായ ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അസമിലെ നാംരൂപ്, ഒഡീഷയിലെ താല്‍ച്ചര്‍ എന്നിവിടങ്ങളിലെ രണ്ട് യൂറിയ ഉല്പാദന നിലയങ്ങള്‍ക്ക് പ്രതിവര്‍ഷം 12.7 ലക്ഷം മെട്രിക് ടണ്‍ വീതം ഉല്പാദന ശേഷിയുണ്ട്. യൂറിയ ഉല്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണനയിലാണ്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറയ്ക്കാനും യൂറിയ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.
യൂറിയയുടെ വിതരണത്തില്‍ കാര്യക്ഷമത മെച്ചപ്പെടുത്താനും വകമാറ്റല്‍, കള്ളക്കടത്ത്, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതോപയോഗം എന്നിവയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാനും കാര്‍ഷിക വകുപ്പുമായി ഏകോപനത്തോടെ സംസ്ഥാനതല കാര്‍ഷിക ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മികച്ച നിരീക്ഷണത്തിനും സബ്‌സിഡിയോടുകൂടിയ യൂറിയയുടെ ഉപയോഗത്തിനുമായി പല സംസ്ഥാനങ്ങളും നൂതന സംവിധാനങ്ങള്‍ നടപ്പാക്കിത്തുടങ്ങി.
മുന്‍കൂര്‍ ആസൂത്രണവും, കാര്യക്ഷമമായ ചരക്കുനീക്കവും ഏകോപനപരമായ പ്രവര്‍ത്തനവും ഉറപ്പാക്കി ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ചയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും നിര്‍ണായകമായ യൂറിയ ഓരോ കര്‍ഷകനും കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ഉറപ്പാക്കുന്നു.
****
(रिलीज़ आईडी: 2186076)
आगंतुक पटल : 47
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Marathi
,
English
,
Khasi
,
Urdu
,
हिन्दी
,
Nepali
,
Gujarati
,
Odia
,
Tamil
,
Kannada