പ്രധാനമന്ത്രിയുടെ ഓഫീസ്
2025ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
03 NOV 2025 6:14AM by PIB Thiruvananthpuram
ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ തിളക്കമാർന്ന വിജയം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീമിൻ്റെ ഗംഭീര വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച കഴിവും ആത്മവിശ്വാസവും കൊണ്ട് അടയാളപ്പെടുത്തി. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ ഒത്തൊരുമയും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. നമ്മുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ ചരിത്രവിജയം ഭാവിയിലെ ചാമ്പ്യന്മാർക്ക് കായികരംഗത്തേക്ക് വരാൻ പ്രചോദനമാകും.
#WomensWorldCup2025"
***
SK
(Release ID: 2185696)
Visitor Counter : 11
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada