പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 02 NOV 2025 7:24PM by PIB Thiruvananthpuram

ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ (ഐഎസ്ആർഒ) അഭിനന്ദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"നമ്മുടെ ബഹിരാകാശ മേഖല നമ്മെ അഭിമാനം കൊള്ളിക്കുന്നത് തുടരുന്നു!

ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ.

നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കരുത്തിൽ, നമ്മുടെ ബഹിരാകാശ മേഖല മികവിൻ്റെയും നൂതനാശയത്തിൻ്റെയും പര്യായമായി മാറിയത് പ്രശംസനീയമാണ്. അവരുടെ വിജയങ്ങൾ ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുകയും അനവധി ജീവിതങ്ങളെ ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
@isro”

 

-NK-

(Release ID: 2185616) Visitor Counter : 15