പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഛത്തീസ്‌ഗഢ് സന്ദർശനത്തിന്റെ നേർക്കാഴ്ചകൾ പങ്കിട്ട് പ്രധാനമന്ത്രി

Posted On: 01 NOV 2025 9:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്‌ഗഢ് സന്ദർശനത്തിന്റെ നേർക്കാഴ്ചകൾ പങ്കുവച്ചു.

എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ, നയാ റായ്പുർ അടൽ നഗറിൽ നടന്ന റോഡ്ഷോയിൽ ജനങ്ങൾ കാട്ടിയ സ്നേഹത്തിനും ആവേശത്തിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ:

​“छत्तीसगढ़ के नवा रायपुर अटल नगर के रोड शो में मेरे परिवारज​नों ने जिस जोश, उत्साह और सांस्कृतिक परंपरा के साथ स्वागत किया, वह अभिभूत कर देने वाला है।”


നയാ റായ്പുർ അടൽ നഗറിൽ ഛത്തീസ്‌ഗഢ് നിയമസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. ഹരിതമന്ദിരം എന്ന ആശയത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ പുതിയ സമുച്ചയം സൗരോർജത്തിലാണു പ്രവർത്തിക്കുന്നത്; മാത്രമല്ല, ഇവിടെ മഴവെള്ളം സംഭരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു:

​“‘विकसित छत्तीसगढ़’ की यात्रा को और रफ्तार देने के लिए नवा रायपुर अटल नगर में निर्मित छत्तीसगढ़ विधानसभा के नए भवन के उद्घाटन का सौभाग्य मिला। ग्रीन बिल्डिंग की अवधारणा से बना यह भवन ना सिर्फ सौर ऊर्जा से संचालित होगा, बल्कि वर्षा जल को भी सहेजेगा।”

നയാ റായ്പുർ അടൽ നഗറിൽ ഛത്തീസ്‌ഗഢ് നിയമസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. ഹരിതമന്ദിരം എന്ന ആശയത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ പുതിയ സമുച്ചയം സൗരോർജത്തിലാണു പ്രവർത്തിക്കുന്നത്; മാത്രമല്ല, ഇവിടെ മഴവെള്ളം സംഭരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു:

​“‘विकसित छत्तीसगढ़’ की यात्रा को और रफ्तार देने के लिए नवा रायपुर अटल नगर में निर्मित छत्तीसगढ़ विधानसभा के नए भवन के उद्घाटन का सौभाग्य मिला। ग्रीन बिल्डिंग की अवधारणा से बना यह भवन ना सिर्फ सौर ऊर्जा से संचालित होगा, बल्कि वर्षा जल को भी सहेजेगा।”

​മുൻ പ്രധാനമന്ത്രി, ഭാരതരത്നം ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ നയാ റായ്പുർ അടൽ നഗറിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഈ പ്രതിമ തലമുറകൾക്കു പ്രചോദനമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ, ‘ഏക് പേഡ് മാ കേ നാം’ വൃക്ഷത്തൈ നടൽ യജ്ഞത്തിലും അദ്ദേഹം പങ്കെടുത്തു. ശ്രീ മോദിയുടെ വാക്കുകൾ:

​“छत्तीसगढ़ में आज पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी की प्रतिमा के अनावरण का सुअवसर मिला। यहां के नवा रायपुर अटल नगर में उनकी यह प्रतिमा हर पीढ़ी को प्रेरित करती रहेगी। इस दौरान ‘एक पेड़ मां के नाम’ अभियान में पौधारोपण भी किया।”

​നയാ റായ്പൂരിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ നടത്തിയ ആശയവിനിമയം ഏറെ സവിശേഷവും ഹൃദയസ്പർശിയുമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ജന്മനാ ഉള്ള ഹൃദയസംബന്ധമായ അസുഖങ്ങളെ വിജയകരമായി അതിജീവിച്ച കുട്ടികളെ കാണാൻ അവസരം ലഭിച്ചതായും അവരുടെ ആവേശവും ശുഭചിത്തതയും തന്നിൽ പുതിയ ഊർജം നിറച്ചതായും അദ്ദേഹം പറഞ്ഞു:

​“छत्तीसगढ़ के नवा रायपुर अटल नगर में आज का संवाद बहुत विशेष और दिल को छू लेने वाला रहा। श्री सत्य साईं संजीवनी अस्पताल में उन बहादुर बच्चों से बातचीत करने का सौभाग्य मिला, जो जन्मजात हृदय रोगों को मात दे चुके हैं। उत्साह और उमंग से भरी इनकी बातों ने एक नई ऊर्जा से भर दिया।”

​പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ജനങ്ങൾ വലിയതോതിൽ പങ്കെടുത്തതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഛത്തീസ്‌ഗഢിന്റെ 25-ാം സ്ഥാപക ദിനാഘോഷങ്ങളുടെ പൊലിമ വർധിപ്പിക്കാൻ അവരുടെ ആവേശത്തിനു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു:

​“छत्तीसगढ़ के नए विधानसभा भवन के उद्घाटन समारोह में भारी संख्या में आए मेरे परिवारजनों की खुशी ने राज्य की 25वीं वर्षगांठ की रौनक को और बढ़ा दिया।”

​നയാ റായ്പൂർ അടൽ നഗറിൽ ബ്രഹ്മകുമാരിമാരുടെ ധ്യാനകേന്ദ്രമായ ‘ശാന്തി ശിഖർ’ ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ആധുനികതയും ആത്മീയതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. ധ്യാനം, ആത്മസാക്ഷാത്കാരം, ലോകസമാധാനം എന്നിവയ്ക്കുള്ള സുപ്രധാന കേന്ദ്രമായി ഇത് ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീ മോദിയുടെ വാക്കുകൾ:

​“नवा रायपुर अटल नगर में ब्रह्माकुमारी मेडिटेशन सेंटर 'शांति शिखर' के शुभारंभ का सौभाग्य मिला। इस केंद्र की भव्यता इसके आधुनिक और आध्यात्मिक स्वरूप में झलकती है। इस आध्यात्मिक आंदोलन को हमने वटवृक्ष के रूप में विस्तार लेते हुए देखा है। मुझे विश्वास है कि यह दिव्य संस्थान साधना, आत्मज्ञान और विश्व शांति का एक प्रमुख केंद्र बनेगा।”
 

 

 

 

 

 

 

-SK-

(Release ID: 2185407) Visitor Counter : 4