തെരഞ്ഞെടുപ്പ് കമ്മീഷന്‍
                
                
                
                
                
                    
                    
                        തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കാൻ പൗരന്മാർക്കായി 1950 വോട്ടർ ഹെൽപ്പ്‌ലൈനും 'BLO-യെ വിളിക്കാം’ സംവിധാനവും
                    
                    
                        
                    
                
                
                    Posted On:
                29 OCT 2025 4:58PM by PIB Thiruvananthpuram
                
                
                
                
                
                
                തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പൗരന്മാരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാൻ വിവിധ സൗകര്യങ്ങളൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷൻ (ECI). ദേശീയ വോട്ടർ ഹെൽപ്പ്‌ലൈനും 36 സംസ്ഥാനതല-ജില്ലാതല ഹെൽപ്പ്‌ലൈനുകളും ഇതിനായി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വേണ്ടിയുള്ള കേന്ദ്രീകൃത ഹെൽപ്പ്‌ലൈനായി ‘ദേശീയ സമ്പർക്കകേന്ദ്രം’ (NCC) പ്രവർത്തിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ 1800-11-1950 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഈ സംവിധാനം ഉപയോഗപ്പെടുത്താം. തെരഞ്ഞെടുപ്പുസേവനങ്ങളിലും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരിശീലനം നേടിയ എക്സിക്യൂട്ടീവുകളാണു പൗരന്മാരെയും മറ്റു പങ്കാളികളെയും സഹായിക്കാൻ ഫോൺവിളി കൈകാര്യം ചെയ്യുന്നത്.
സമയബന്ധിതവും പ്രാദേശികവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ, ഓരോ സംസ്ഥാനത്തിനും/കേന്ദ്രഭരണപ്രദേശത്തിനും ജില്ലയ്ക്കും യഥാക്രമം അവരുടേതായ സംസ്ഥാന സമ്പർക്കകേന്ദ്രം (SCC), ജില്ലാ സമ്പർക്കകേന്ദ്രം (DCC) എന്നിവ സ്ഥാപിക്കാൻ ECI നിർദേശം നൽകിയിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ വർഷംമുഴുവൻ എല്ലാ പ്രവൃത്തിദിനങ്ങളിലും ഓഫീസ് സമയങ്ങളിൽ പ്രവർത്തിക്കുന്നു. സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിൽ ഇതു സഹായമേകുന്നു.
എല്ലാ പരാതികളും അന്വേഷണങ്ങളും ദേശീയ പരാതിപരിഹാര സേവന പോർട്ടൽവഴി (NGSP 2.0) രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
കൂടാതെ, പൗരന്മാർക്ക് അവരുടെ ബൂത്തുതല ഓഫീസറുമായി (BLO) നേരിട്ടു ബന്ധപ്പെടുന്നതിനായി ‘ബിഎൽഒയെ വിളിക്കാം’ ('Book-a-Call with BLO') സംവിധാനവും ECINET-ൽ ആരംഭിച്ചിട്ടുണ്ട്.
ECINet ആപ്ലിക്കേഷനുപയോഗിച്ച്, പൗരന്മാർക്കു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും കഴിയും. എല്ലാ CEO-മാർക്കും DEO-മാർക്കും ERO-മാർക്കും പുരോഗതി പതിവായി നിരീക്ഷിക്കാനും, ഉപയോക്താക്കളുടെ അപേക്ഷകൾ 48 മണിക്കൂറിനുള്ളിൽ വേഗത്തിൽ തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും ECI നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾക്കു പുറമേയാണ് ഈ സൗകര്യങ്ങൾ. complaints@eci.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്കു പൗരന്മാർക്ക് ഇ-മെയിൽ അയയ്ക്കാനും കഴിയും.
എല്ലാ വോട്ടർമാരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതികരണങ്ങളും നിർദേശങ്ങളും പരാതികളും സമർപ്പിക്കുന്നതിനും, ആശങ്കകൾക്കു വേഗത്തിലും സുതാര്യമായും പരിഹാരം ലഭിക്കുന്നതിനും ‘BLO-യെ വിളിക്കാം’ ('Book-a-Call with BLO') സൗകര്യവും, സമർപ്പിത വോട്ടർ ഹെൽപ്പ്‌ലൈൻ നമ്പറായ 1950-ഉം ഉപയോഗപ്പെടുത്തുന്നതിനു തെരഞ്ഞെടുപ്പുകമ്മീഷൻ പ്രോത്സാഹനമേകുന്നു.
**** 
SK
                
                
                
                
                
                (Release ID: 2183981)
                Visitor Counter : 15