പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഒക്ടോബർ 31 ന് ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025 ൽ പങ്കെടുക്കും
മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150 വർഷങ്ങളും അനുസ്മരിക്കുന്ന ജ്ഞാനജ്യോതി ഉത്സവത്തിന്റെ ഭാഗമാണ് ഉച്ചകോടി
ഇന്ത്യയിലും വിദേശത്തുമുള്ള ആര്യസമാജ് യൂണിറ്റുകളിലെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് ഉച്ചകോടി സാക്ഷ്യം വഹിക്കും
Posted On:
29 OCT 2025 10:57AM by PIB Thiruvananthpuram
ഒക്ടോബർ 31 ന് ഉച്ചയ്ക്ക് 2:45 ന് ന്യൂഡൽഹിയിലെ രോഹിണിയിൽ നടക്കുന്ന അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150ാം വാർഷികവും അനുസ്മരിക്കുന്ന ജ്ഞാനജ്യോതി ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ പരിപാടി. പ്രധാനമന്ത്രി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യും.
മഹർഷി ദയാനന്ദിന്റെ പരിഷ്കരണവാദ ആശയങ്ങളുടെയും സംഘടനയുടെ ആഗോള വ്യാപനത്തിന്റെയും സാർവത്രിക പ്രസക്തിയെ പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലും വിദേശത്തുമുള്ള ആര്യസമാജ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും. വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, ആത്മീയ ഉന്നമനം എന്നിവയിലെ സംഭാവനകളിലൂടെ ആര്യസമാജിന്റെ പരിവർത്തന യാത്ര പ്രദർശിപ്പിക്കുന്ന "സേവനത്തിന്റെ 150 സുവർണ്ണ വർഷങ്ങൾ" എന്ന പേരിലുള്ള ഒരു പ്രദർശനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹർഷി ദയാനന്ദ സരസ്വതിയുടെ പരിഷ്കരണവാദത്തേയും വിദ്യാഭ്യാസ പാരമ്പര്യത്തേയും ആദരിക്കുക, വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, രാഷ്ട്രനിർമ്മാണം എന്നീ മേഖലകളിൽ ആര്യസമാജിന്റെ 150 വർഷത്തെ സേവനം ആഘോഷിക്കുക, 2047 ലെ വികസിത ഭാരതവുമായി സംയോജിപ്പിച്ച് വേദ തത്വങ്ങളെയും സ്വദേശി മൂല്യങ്ങളെയും കുറിച്ചുള്ള ആഗോള അവബോധം പ്രചരിപ്പിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
***
SK
(Release ID: 2183630)
Visitor Counter : 19
Read this release in:
Bengali
,
Assamese
,
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada