പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സർദാർ പട്ടേലിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി രാജ്യത്ത് ഒക്ടോബർ 31-ന് നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കുചേരാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

Posted On: 27 OCT 2025 9:15AM by PIB Thiruvananthpuram

സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 31-ന് നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യമെമ്പാടുമുള്ള പൗരന്മാരോട് ആഹ്വാനം ചെയ്തു. ഈ പരിപാടി രാഷ്ട്രീയ ഏകതാ ദിവസ്‌  ആയി ആഘോഷിക്കുകയും സർദാർ പട്ടേൽ ഇന്ത്യയ്ക്കായി വിഭാവനം ചെയ്ത ഐക്യത്തിന്റെയും ഒരുമയുടെയും ശാശ്വതമായ ആശയത്തെ  അടയാളപ്പെടുത്തുകയും  ചെയ്യുന്നു.

'എക്സ്' ൽ  ഏകതാ ദിവസ് ഭാരതിന്റെ ഒരു കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു :

“ഒക്ടോബർ 31-ന് നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ ചേരൂ, ഒരുമയുടെ പൊരുൾ  ആഘോഷിക്കൂ! ഏകതാ ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ ദർശനത്തെ നമുക്ക് ആദരിക്കാം.”

***

SK


(Release ID: 2182859) Visitor Counter : 10