ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ 21 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങിയതിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സന്തോഷം പ്രകടിപ്പിച്ചു

Posted On: 27 OCT 2025 12:28PM by PIB Thiruvananthpuram
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ 21 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങിയതിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സന്തോഷം പ്രകടിപ്പിച്ചു.

X പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു : “ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ 21 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങിയതായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. അവരിൽ 13 പേർ മുതിർന്ന കേഡരിൽ ഉൾപ്പെട്ടിരുന്നു. മോദി സർക്കാരിന്റെ ആഹ്വാനപ്രകാരം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ഇപ്പോഴും തോക്കുകൾ കൈവശം വച്ചിരിക്കുന്ന ബാക്കിയുള്ളവരോട് എത്രയും വേഗം കീഴടങ്ങാനുള്ള എന്റെ അഭ്യർഥന ഞാൻ ആവർത്തിക്കുന്നു. 2026 മാർച്ച് 31-നകം നക്സലിസം ഇല്ലാതാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ”
 
****

(Release ID: 2182839) Visitor Counter : 11