പ്രധാനമന്ത്രിയുടെ ഓഫീസ്
ITBP സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
24 OCT 2025 7:49PM by PIB Thiruvananthpuram
ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ITBP) സ്ഥാപകദിനത്തിൽ, സേനയിലെ എല്ലാ ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാഷ്ട്രത്തിനായുള്ള സേവനത്തിൽ സേനയുടെ മാതൃകാപരമായ പ്രവൃത്തിയെ അനുമോദിച്ച്, അവരുടെ ധൈര്യത്തെയും അച്ചടക്കത്തെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. ദുരന്തനിവാരണ-രക്ഷാ ദൗത്യങ്ങളിലെ അവരുടെ അനുകമ്പയെയും സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അത് അവരുടെ മികച്ച സേവനപാരമ്പര്യത്തെയും മനുഷ്യത്വത്തെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ITBP-യിലെ എല്ലാ ഹിമവീരർക്കും അവരുടെ കുടുംബങ്ങൾക്കും സ്ഥാപകദിനത്തിൽ ഊഷ്മളമായ ആശംസകൾ നേരുന്നു. സമാനതകളില്ലാത്ത ധൈര്യം, അച്ചടക്കം, കർത്തവ്യബോധം എന്നിവ ഈ സേനയുടെ മുഖമുദ്രയാണ്. അതികഠിനമായ കാലാവസ്ഥയിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും സേവനമനുഷ്ഠിക്കുന്ന അവർ, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ രാജ്യത്തെ സംരക്ഷിക്കുന്നു. ദുരന്തനിവാരണ-രക്ഷാ ദൗത്യങ്ങളിലെ അവരുടെ അനുകമ്പയും സന്നദ്ധതയും സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉൽകൃഷ്ടമായ പാരമ്പര്യങ്ങളെയാണു പ്രതിഫലിപ്പിക്കുന്നത്.
@ITBP_official”
***
-SK-
(Release ID: 2182376)
Visitor Counter : 4
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada