പരിസ്ഥിതി, വനം മന്ത്രാലയം
വനവിസ്തൃതിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു;വാർഷിക വന വർദ്ധനവിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Posted On:
22 OCT 2025 10:42AM by PIB Thiruvananthpuram
ബാലിയിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) പുറത്തിറക്കിയ ഗ്ലോബൽ ഫോറസ്റ്റ് റിസോഴ്‌സസ് അസസ്‌മെൻ്റ് (GFRA) 2025 പ്രകാരം,ആഗോളതലത്തിലെ മൊത്തം വനവിസ്തൃതിയുടെ കാര്യത്തിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്ന് ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ ഭുപേന്ദർ യാദവ് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുൻ വിലയിരുത്തലിൽ, ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു.വാർഷിക വനവിസ്തൃതി വർദ്ധനവിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ രാജ്യം മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.ഇത് സുസ്ഥിര വന പരിപാലനത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
വനസംരക്ഷണം,വനവൽക്കരണം,സമൂഹാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ
എന്നിവ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ
നയങ്ങളുടേയും പരിപാടികളുടേയും വിജയത്തെ ഈ ശ്രദ്ധേയമായ പുരോഗതി അടിവരയിടുന്നുവെന്ന് ശ്രീ യാദവ് അഭിപ്രായപ്പെട്ടു.
'ഏക് പേഡ് മാ കേ നാം' എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പരിസ്ഥിതി ബോധവൽക്കരണത്തിനായുള്ള
അദ്ദേഹത്തിൻ്റെ തുടർച്ചയായ ഊന്നലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും സജീവമായി പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള ആളുകളെ പ്രചോദിപ്പിച്ചു.
വർദ്ധിച്ചുവരുന്ന ഈ പൊതുജനപങ്കാളിത്തം കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള
കൂട്ടായ ഉത്തരവാദിത്തത്തിൻ്റെ ശക്തമായ ബോധം വളർത്തിക്കൊണ്ടിരിക്കുകയാണ്.വന സംരക്ഷണത്തിനും വന വർദ്ധനവിനുമുള്ള മോദി സർക്കാരിൻ്റെ ആസൂത്രണത്തിൻ്റേയും നയങ്ങളുടേയും ഒപ്പം സംസ്ഥാന സർക്കാരുകളുടെ വൻതോതിലുള്ള വന പരിപാലന ശ്രമങ്ങളുടേയും പിൻബലത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു
GG
(Release ID: 2181448)
Visitor Counter : 14