റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡ് വാർ റൂമിലെത്തി യാത്രാസൗകര്യങ്ങൾ അവലോകനം ചെയ്തു; ജീവനക്കാരുടെ 24x7 പരിശ്രമങ്ങൾക്ക് അഭിനന്ദനമേകി, ദീപാവലി ആശംസകൾ നേർന്നു

Posted On: 20 OCT 2025 2:16PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ, വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്,  വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് റെയിൽവേ ബോർഡിലെ വാർ റൂം സന്ദർശിക്കുകയും ഉത്സവ സീസണിലെ യാത്രാ തിരക്ക്   വിലയിരുത്തുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ദീപാവലി ദിനത്തിൽ അവർക്ക് ആശംസകൾ നേരുകയും ചെയ്തു.



നിലവിലുള്ള ഉത്സവ സീസണിൽ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ (IR) വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. പൂജ, ദീപാവലി, ഛഠ് എന്നിവയുടെ വേളയിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ 12,011 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സർവീസ് നടത്തിയ 7,724 ട്രെയിനുകളിൽ നിന്ന് ഗണ്യമായ വർദ്ധനയാണിത്.

ഉത്സവത്തിരക്കേറിയ വേളയിൽ യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. പതിവ് ട്രെയിൻ സർവീസുകൾക്ക് പുറമേ, ഉത്സവ കാലത്തെ വർദ്ധിച്ച യാത്രാ ആവശ്യം നിറവേറ്റുന്നതിനായി 2025 ഒക്ടോബർ 1 നും ഒക്ടോബർ 19 നും ഇടയിൽ ഇന്ത്യൻ റെയിൽവേ 3,960 പ്രത്യേക ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തി.

ദീപാവലി, ഛഠ് എന്നിവയോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നതിനാൽ, വരും ദിവസങ്ങളിൽ ഏകദേശം 8,000 പ്രത്യേക ട്രെയിനുകൾ കൂടി സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു.

ഇന്ത്യൻ റെയിൽവേയുടെ എല്ലാ മേഖലകളിലും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ഉത്തര റെയിൽവേ (1919 ട്രെയിനുകൾ), മധ്യ റെയിൽവേ (1998 ട്രെയിനുകൾ), പശ്ചിമ റെയിൽവേ (1501 ട്രെയിനുകൾ) എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത്. പൂർവ്വ മധ്യ റെയിൽവേ (1217), ഉത്തര പശ്ചിമ റെയിൽവേ (1217) എന്നിവയുൾപ്പെടെ മറ്റ് മേഖലകളും പ്രാദേശിക യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ 12,011 ട്രെയിനുകളുടെ മേഖല തിരിച്ചുള്ള വിഭജനം താഴെപ്പറയുന്നു.

Zone

No of Specials

CR

1998

ECOR

367

ECR

1217

ER

310

KR

3

NCR

438

NER

442

NFR

427

NR

1919

NWR

1217

SCR

973

SECR

106

SER

140

SR

527

SWR

325

WCR

101

WR

1501

Grand Total

12011


(Release ID: 2181004) Visitor Counter : 20