പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബിന്റെ ഉദ്ഘാടനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Posted On: 14 OCT 2025 2:30PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ ഊർജ്ജസ്വലമായ നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഗിഗാവാട്ട് തോതിലുള്ള ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ദർശനവുമായി യോജിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. "സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് ശക്തമായ പ്രേരകശക്തിയാകും. ഇത് എല്ലാവർക്കും എഐ ഉറപ്പാക്കുകയും നമ്മുടെ പൗരന്മാർക്ക് അത്യാധുനിക ടൂളുകൾ ലഭ്യമാക്കുകയും നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്യും!", ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ആന്ധ്രാപ്രദേശിലെ ഊർജ്ജസ്വലമായ നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബ് സ്ഥാപിച്ചതിൽ സന്തോഷമുണ്ട്.

ഗിഗാവാട്ട് തോതിലുള്ള ഡാറ്റാ സെൻ്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ ദർശനവുമായി യോജിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിക്കുന്നതിൽ ഇത് ശക്തമായ പ്രേരകശക്തിയാകും. ഇത് എല്ലാവർക്കും എഐ ഉറപ്പാക്കുകയും നമ്മുടെ പൗരന്മാർക്ക്  അത്യാധുനിക ടൂളുകൾ ലഭ്യമാക്കുകയും നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആഗോള സാങ്കേതിക നേതാവ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്യും!"

***

SK


(Release ID: 2178880) Visitor Counter : 14