പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 09 OCT 2025 10:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയും പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുന്നതിനുമുള്ള കരാറിനെ ശ്രീ മോദി സ്വാഗതം ചെയ്തു. ലോകത്തിലെവിടെയും ഏതെങ്കിലും രൂപത്തിലുള്ള ഭീകരവാദം സ്വീകാര്യമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

പ്രധാനമന്ത്രി എക്‌സിൽ എഴുതി;

“പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ അഭിനന്ദിക്കാൻ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുന്നതിനുമുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ലോകത്തിലെവിടെയും ഏതെങ്കിലും രൂപത്തിലുള്ള ഭീകരതവാദമോ അതിന്റെ പ്രകടനമോ അം​ഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

@netanyahu”

***

SK


(रिलीज़ आईडी: 2177273) आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada