പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

Posted On: 08 OCT 2025 12:16PM by PIB Thiruvananthpuram

കഴിഞ്ഞ ദശകത്തിൽ വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതിയെക്കുറിച്ച് വിശദീകരിക്കുന്ന, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു,

പരിസ്ഥിതി സുസ്ഥിരതയോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും നശിച്ചുപോയ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രദ്ധാകേന്ദ്രീകൃത ശ്രമങ്ങളെ ലേഖനം അടിവരയിടുന്നു.

അമൃത് കാൽ കാ ടൈഗർ വിഷൻ (ടൈഗർ@2047), പ്രോജക്റ്റ് സ്നോ ലെപ്പാർഡ്, പ്രോജക്റ്റ് ചീറ്റ, പ്രോജക്റ്റ് ഡോൾഫിൻ തുടങ്ങിയ പ്രധാന സംരംഭങ്ങളെ ഇത് എടുത്തുകാണിക്കുന്നു.

കേന്ദ്ര മന്ത്രി എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"കഴിഞ്ഞ ദശകത്തിൽ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും നശിച്ചുപോയ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ വന്യജീവി സംരക്ഷണ ശ്രമങ്ങൾ എങ്ങനെയാണ് ഗണ്യമായ പുരോഗതി കൈവരിച്ചതെന്ന്, ഈ ലേഖനത്തിൽ,  കേന്ദ്ര മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വിശദീകരിക്കുന്നു.

വന്യജീവി സംരക്ഷണത്തിന് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നൽകുന്ന അമൃത് കാൽ കാ ടൈഗർ വിഷൻ (ടൈഗർ@2047), പ്രോജക്ട് സ്നോ ലെപ്പാർഡ്, പ്രോജക്ട് ചീറ്റ, പ്രോജക്ട് ഡോൾഫിൻ തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം ഇതിൽ എടുത്തുകാണിക്കുന്നു."

***

SK


(Release ID: 2176227) Visitor Counter : 9