ധനകാര്യ മന്ത്രാലയം
പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന പ്രകാരം പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചത് 10,907 കോടി രൂപയുടെ 5 ലക്ഷത്തിലധികം വായ്പകൾ.
Posted On:
07 OCT 2025 4:22PM by PIB Thiruvananthpuram
പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സൗരോർജ്ജം പ്രയോജനപ്പെടുത്തി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന (PMSGMBY) ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ, പൊതുമേഖലാ ബാങ്കുകൾ (PSB-കൾ) മുഖേന 10,907 കോടി രൂപയുടെ 5.79 ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചു. ഇത് പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഗുണഭോക്താക്കൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു.
വായ്പാ വിതരണം സുഗമമാക്കുക, കുറഞ്ഞ പലിശ നിരക്കിൽ താങ്ങാനാവുന്നതും ഈട് രഹിതവുമായ വായ്പകൾ ലഭ്യമാക്കുക, പൊതുമേഖലാ ബാങ്കുകൾ മുഖേനയുള്ള ധനസഹായം ലളിതമാക്കുക എന്നിവയിലൂടെ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ (PMSGMBY) നിർവ്വഹണത്തിന് സജീവ പിന്തുണ ലഭിക്കുന്നു. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്‌ക്കുള്ള ദേശീയ പോർട്ടലുമായി (pmsuryaghar.gov.in) സമന്വയിപ്പിച്ചിരിക്കുന്ന ജൻ സമർഥ് പോർട്ടൽ മുഖേനയാണ് വായ്പകൾ കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ ആപ്ലിക്കേഷൻ പ്രക്രിയ, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ പ്രക്രിയ എന്നിവയും ഗുണഭോക്താക്കൾക്കായി ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.
മത്സരാധിഷ്ഠിത പലിശ നിരക്കിൽ 2 ലക്ഷം രൂപ വരെയുള്ള ഈട് രഹിത വായ്പകൾ, വൈദ്യുതി ചെലവ് ലഭിക്കുന്ന തുക വിനിയോഗിച്ചുള്ള തിരിച്ചടവിനായി ദീർഘമായ കാലയളവ്, വായ്പാ വിതരണം മുതൽ 6 മാസത്തെ മൊറട്ടോറിയം, അപേക്ഷകന്റെ കുറഞ്ഞ വിഹിതം, സ്വയം പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ അനുമതി പ്രക്രിയ എന്നിവ ഉൾപ്പെടെ പ്രധാന ആനുകൂല്യങ്ങൾ ഈ വായ്പാ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പൊതുമേഖലാ ബാങ്കുകളുടെ സജീവ പങ്കാളിത്തത്തോടെ, വായ്‌പാ ലഭ്യത സുഗമമാക്കുന്നതിനും പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനും നിരവധി സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അർഹരായവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സഹ-അപേക്ഷകരെ ഉൾപ്പെടുത്തൽ, ഉത്പാദന ശേഷി അടിസ്ഥാനമാക്കിയുള്ള പരിധി നീക്കം ചെയ്യൽ, രേഖകളുടെ ലളിതവത്ക്കരണം തുടങ്ങിയ ശ്രദ്ധേയമായ സൗകര്യങ്ങൾ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ധനകാര്യ സേവന വകുപ്പ്, പദ്ധതിക്ക് കീഴിലുള്ള വായ്പകളുടെ പുരോഗതി സജീവമായി അവലോകനം ചെയ്യുന്നു. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റികളുമായും ലീഡ് ഡിസ്ട്രിക്റ്റ് മാനേജർമാരുമായും സഹകരിച്ച് പദ്ധതിയുടെ നിർവ്വഹണം ത്വരിതപ്പെടുത്തുന്നു. അതു മുഖേന പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ സ്വീകാര്യതയും വിപുലീകരണവും ത്വരിതപ്പെടുത്താനും മെച്ചപ്പെടുത്താനും വഴിയൊരുക്കുന്നു.
GG
****
(Release ID: 2175948)
Visitor Counter : 8