പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ 9-ാമത് പതിപ്പ് ഒക്ടോബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഐഎംസി 2025: ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, സാങ്കേതിക പരിപാടിയായ ഐഎംസി 2025, ഒക്ടോബർ 8 മുതൽ 11 വരെ നടക്കും

വിഷയം: "ഇന്നോവേറ്റ് ടു ട്രാൻസ്ഫോം" - ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യയുടെ നേതൃത്വം പ്രദർശിപ്പിക്കുന്നു

ശ്രദ്ധാ മേഖലകൾ: 6 ജി, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, സെമികണ്ടക്ടറുകൾ, ഒപ്റ്റിക്കൽ നെറ്റ്‌വർക്കുകൾ, സൈബർ തട്ടിപ്പ് പ്രതിരോധം

ഐഎംസി 2025 ൽ 400 ലധികം കമ്പനികൾ, ഏകദേശം 7,000 ആഗോള പ്രതിനിധികൾ, 150 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1.5 ലക്ഷം സന്ദർശകർ എന്നിവരുടെ പങ്കാളിത്തം ഉണ്ടാകും

Posted On: 07 OCT 2025 10:27AM by PIB Thiruvananthpuram

ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ ,സാങ്കേതിക  പരിപാടിയായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ന്റെ 9-ാമത് പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 8 ന് രാവിലെ 9:45 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്യും.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (ഡിഒടി) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സിഒഎഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ഐഎംസി 2025 ഒക്ടോബർ 8 മുതൽ 11 വരെ "ഇന്നൊവേറ്റ് ടു ട്രാൻസ്‌ഫോം" എന്ന വിഷയത്തെ അധികരിച്ച് നടക്കും. ഇത് ഡിജിറ്റൽ പരിവർത്തനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി നവീകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു.

ടെലികോമിലെയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഐഎംസി 2025 ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, നൂതനാശയക്കാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെലികോമിലെ സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, 6G, ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പരിപാടി അടുത്ത തലമുറ കണക്റ്റിവിറ്റി, ഡിജിറ്റൽ പരമാധികാരം, സൈബർ തട്ടിപ്പ് തടയൽ, ആഗോള സാങ്കേതിക നേതൃത്വം എന്നിവയിൽ ഇന്ത്യയുടെ തന്ത്രപരമായ മുൻഗണനകളെ  പ്രതിഫലിപ്പിക്കും.

150-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷത്തിലധികം സന്ദർശകർ, 7,000+ ആഗോള പ്രതിനിധികൾ, 400+ കമ്പനികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5G/6G, AI, സ്മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ 1,600-ലധികം പുതിയ പ്രായോഗിക വിഷയങ്ങൾ 100+ സെഷനുകളിലൂടെയും 800+ വിഷയാവതാരകരിലൂടെയും പ്രദർശിപ്പിക്കും.

ജപ്പാൻ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, അയർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്ന്  പരിപാടിയിൽ പങ്കെടുക്കുന്ന  പ്രതിനിധികളുമായുള്ള അന്താരാഷ്ട്ര സഹകരണത്തിനും ഐഎംസി 2025 അടിവരയിടുന്നു.

***

SK


(Release ID: 2175665) Visitor Counter : 28