പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
PMNRFൽ നിന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
Posted On:
02 OCT 2025 11:36PM by PIB Thiruvananthpuram
മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് PMNRFൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:
“മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിലുണ്ടായ മരണങ്ങളിൽ അഗാധമായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകൾ അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
മരിച്ച ഓരോത്തരുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി”
***
(Release ID: 2174370)
Visitor Counter : 7