പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രനിർമ്മാണത്തിൽ ആർഎസ്‌എസിന്റെ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട് പരമപൂജ്യ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജിയുടെ പ്രചോദനാത്മകമായ പ്രസംഗം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
02 OCT 2025 1:15PM by PIB Thiruvananthpuram
രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്റെ 100 വർഷം പൂർത്തിയാക്കിയതിന് രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആർഎസ്‌എസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. പരമപൂജ്യ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട്, രാഷ്ട്രനിർമ്മാണത്തിൽ സംഘത്തിന്റെ നിർണായക പങ്കിനെയും ഇന്ത്യയുടെ നാഗരിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
എക്‌സിലെ ആർഎസ്‌എസിന്റെ പോസ്റ്റുകൾക്ക് മറുപടിയായി ശ്രീ മോദി കുറിച്ചു:
“രാഷ്ട്രനിർമ്മാണത്തിൽ ആർഎസ്‌എസിന്റെ സമ്പന്നമായ സംഭാവനകളെ എടുത്തുകാണിക്കുകയും നമ്മുടെ ഭൂമിക്ക് മുഴുവൻ പ്രയോജനകരമാകുന്ന, മഹത്വത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിനുള്ള നമ്മുടെ നാടിന്റെ സഹജമായ സാധ്യതയെ ഊന്നിപ്പറയുകയും ചെയ്യുന്ന പരമപൂജ്യ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജിയുടെ പ്രചോദനാത്മകമായ പ്രസംഗം ഇതാ.”
***
SK
(Release ID: 2174086)
Visitor Counter : 7
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Gujarati
,
Tamil
,
Kannada