പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിലിപ്പീൻസിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Posted On:
01 OCT 2025 3:23PM by PIB Thiruvananthpuram
ഫിലിപ്പീൻസിൽ ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും ശ്രീ മോദി ആശംസിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഫിലിപ്പീൻസിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി എക്സിൽ ഇപ്രകാരം രേഖപ്പെടുത്തി;
“ഫിലിപ്പീൻസിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളിലും, വ്യാപകമായ നാശനഷ്ടങ്ങളിലും അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഫിലിപ്പീൻസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. "
********
****
(Release ID: 2173602)
Visitor Counter : 8