പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിൽ നടക്കുന്ന 2025-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Posted On: 27 SEP 2025 6:03PM by PIB Thiruvananthpuram

2025-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമായ വേളയിൽ, എല്ലാ കായികതാരങ്ങൾക്കും പ്രതിനിധികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

എക്‌സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഇന്ന് ആരംഭിക്കുന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഡൽഹിയിൽ ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും ഊഷ്മളമായ സ്വാഗതവും ആശംസകളും. ഈ ടൂർണമെന്റ് മനുഷ്യന്റെ ദൃഢനിശ്ചയത്തെയും മനോഭാവത്തെയും ആഘോഷിക്കുന്നു. ഈ ടൂർണമെന്റ് ലോകമെമ്പാടും കൂടുതൽ ഉൾക്കൊള്ളുന്നതും ഊർജസ്വലവുമായ കായിക സംസ്കാരത്തിന് പ്രചോദനമേകട്ടെ.”

India is proud to be hosting the World Para Athletics Championships 2025 in Delhi, which commences today. A warm welcome and best wishes to all participants. This tournament celebrates human determination and spirit. May this tournament inspire a more inclusive and vibrant… pic.twitter.com/SRa6p2z0sO

— Narendra Modi (@narendramodi) September 27, 2025

*****

NK


(Release ID: 2172242) Visitor Counter : 9