പ്രധാനമന്ത്രിയുടെ ഓഫീസ്
പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും മുൻനിര സംരംഭങ്ങളുടെ സ്വാധീനം പ്രധാനമന്ത്രി ഉയർത്തികാട്ടി
Posted On:
24 SEP 2025 1:12PM by PIB Thiruvananthpuram
ദേശീയ വികസനത്തിന്റെ ഒരു പ്രധാന സ്തംഭമായി, ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ പരിവർത്തനത്തിനുള്ള വർദ്ധിച്ചുവരുന്ന അംഗീകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുകാട്ടി. ആയുഷ്മാൻ ഭാരത്, പോഷൺ അഭിയാൻ, സ്വച്ഛ് ഭാരത് തുടങ്ങിയ സംരംഭങ്ങൾ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ അവ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് പ്രശസ്ത കാർഡിയാക് സർജൻ ഡോ. ദേവി പ്രസാദ് ഷെട്ടി അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ അടിവരയിട്ടു.
'എക്സ്' ലെ ഒരു കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു :
"ഇന്ത്യയുടെ ആരോഗ്യ സംരക്ഷണം ഇപ്പോൾ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാണെന്ന് ഡോ. ദേവി പ്രസാദ് ഷെട്ടി എഴുതുന്നു. ആയുഷ്മാൻ ഭാരത്, പോഷൺ അഭിയാൻ, സ്വച്ഛ് ഭാരത് തുടങ്ങിയ ഉദ്യമങ്ങൾ രോഗം കുറയ്ക്കുകയും ഗാർഹിക സമ്പാദ്യം സംരക്ഷിക്കുകയും മനുഷ്യ മൂലധനം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ആരോഗ്യത്തെ ഒരു ചെലവായിട്ടല്ല, ഒരു നിക്ഷേപമായി കാണുന്നത് ഭരണവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നു."
***
(Release ID: 2170533)
Visitor Counter : 11
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada