വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ 'വികസിത് ഭാരത് ബിൽഡത്തൺ 2025' ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു

Posted On: 23 SEP 2025 5:25PM by PIB Thiruvananthpuram
രാജ്യവ്യാപകമായി സ്കൂളുൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, നൂതനാശയ പ്രോത്സാഹന പരിപാടി വികസിത് ഭാരത് ബിൽഡത്തൺ 2025 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ഉദ്ഘാടനം ചെയ്തു. അടൽ ഇന്നൊവേഷൻ മിഷൻ, നിതി ആയോഗ്, എഐസിടിഇ എന്നിവയുമായി സഹകരിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസ,  സാക്ഷരതാ വകുപ്പാണ് ‘വികസിത് ഭാരത് ബിൽഡത്തൺ 2025’ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ, വികസിത് ഭാരത് ബിൽഡത്തണിൻ്റെ പരസ്യഗാനവും ലോഗോയും മന്ത്രി പുറത്തിറക്കി.
 

 
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സ്കൂൾ ഹാക്കത്തോണായ വികസിത് ഭാരത് ബിൽഡത്തൺ, അടിസ്ഥാനതലത്തിൽ നൂതനാശയ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത മന്ത്രി പറഞ്ഞു. വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത്, സ്വദേശി, സമൃദ്ധി' എന്നീ നാല് പ്രമേയങ്ങൾ കേന്ദ്രീകരിച്ച് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ നവീന ആശയങ്ങളെ ആഘോഷിക്കാനും, രാജ്യത്ത് നൂതനാശയങ്ങളുടെ നവോത്ഥാനം സൃഷ്ടിക്കാനും വിദ്യാർത്ഥികൾ  സമൃദ്ധി, വികസിത്, ആത്മനിർഭർ ഭാരത് എന്നിവയുടെ പ്രധാന ചാലകശക്തികളാകുന്നുവെന്ന് ഉറപ്പാക്കാനും ഈ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

 
 ബിൽഡത്തോണിനെ പരിചയപ്പെടുത്തിയ സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ ഇന്ത്യയിലുടനീളം വിദ്യാർത്ഥികളിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പരിപാടിയുടെ  പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു സമഗ്ര അവലോകനം അവതരിപ്പിച്ചു.

ദേശീയ വികസനത്തിനായുള്ള സർഗ്ഗ ചിന്തയെ പ്രചോദിപ്പിക്കുക, സ്വാശ്രയത്വവും സുസ്ഥിര വളർച്ചയും പ്രോത്സാഹിപ്പിക്കുക, സ്കൂളുകൾ തമ്മിൽ ഏകോപനത്തോടെയുള്ള നൂതനാശയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലോക റെക്കോർഡ് സാധ്യതയുള്ള ആശയങ്ങളിലൂടെ ഇന്ത്യയെ ആഗോള നൂതനാശയ തലസ്ഥാനമായി അവതരിപ്പിക്കുക, ദേശീയ, ആഗോള പ്ലാറ്റ്‌ഫോമുകളിൽ പ്രശ്‌നപരിഹാര വിദഗ്ധരായ യുവാക്കളുടെ നേട്ടം ആഘോഷിക്കുക എന്നിവയാണ് ബിൽഡത്തൺ ലക്ഷ്യമിടുന്നത്. സ്റ്റുഡൻ്റ് ഇന്നൊവേറ്റർ പ്രോഗ്രാം (SIP), സ്റ്റുഡൻ്റ് എൻ്റർപ്രണർഷിപ്പ് പ്രോഗ്രാം (SEP) തുടങ്ങിയ പദ്ധതികളിലേക്ക് നയിച്ച സ്കൂൾ ഇന്നൊവേഷൻ മാരത്തൺ 2024 ൻ്റെ വിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ അടൽ ടിങ്കറിംഗ് ലാബുകളിൽ നിന്നുള്ള പേറ്റൻ്റുകളും സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇതിന് പിന്തുണയേകും.

വിക്സിത് ഭാരത് ബിൽഡത്തോൺ ഇന്ന്, സെപ്റ്റംബർ 23ന് പ്രയാണം ആരംഭിക്കുന്നു. വിക്സിത് ഭാരത് ബിൽഡത്തോണിൻ്റെ പോർട്ടലിൽ (https://vbb.mic.gov.in/) രജിസ്റ്റർ ചെയ്യുന്നതിന് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 6 വരെ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. തുടർന്ന് ഒക്ടോബർ 6 മുതൽ ഒക്ടോബർ 13 വരെ സ്‌കൂളുകൾക്കുള്ള തയ്യാറെടുപ്പ് കാലയളവാണ്. ഈ വേളയിൽ പോർട്ടലിലെ രജിസ്ട്രേഷൻ പ്രക്രിയയിൽ വിദ്യാർത്ഥി സംഘങ്ങളെ, അധ്യാപകർ സഹായിക്കും. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ ആശയങ്ങളും പ്രോട്ടോടൈപ്പുകളും പോർട്ടലിൽ സമർപ്പിക്കും. ബിൽഡത്തോണിൻ്റെ പ്രധാന പരിപാടിയായ തത്സമയ സിൻക്രൊണൈസ്ഡ് ഇന്നൊവേഷൻ ഇവൻ്റ് ഒക്ടോബർ 13 ന് നടക്കും. പരിപാടിക്ക് ശേഷം, വിദ്യാർത്ഥികൾ അവരുടെ അന്തിമ എൻട്രികൾ ഒക്ടോബർ 13 മുതൽ ഒക്ടോബർ 31 വരെ സമർപ്പിക്കും. തുടർന്ന് വിദഗ്ദ്ധരുടെ ഒരു പാനൽ നവംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള രണ്ട് മാസ കാലയളവിൽ ഈ സമർപ്പണങ്ങൾ വിലയിരുത്തും. 2026 ജനുവരിയിൽ ഫലപ്രഖ്യാപനവും മികച്ച 1,000 ലധികം വിജയികളെ ആദരിക്കലും നടക്കുന്നത്തോടെ ബിൽഡത്തോണിന് സമാപനമാകും.

ചടങ്ങിൽ 2025 ലെ വികസിത് ഭാരത് ബിൽഡത്തോണിൻ്റെ. പ്രമേയങ്ങളും ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു പ്രത്യേക വീഡിയോ പ്രദർശനവും നടന്നു.
 
*******************

(Release ID: 2170274)