പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയോടനുബന്ധിച്ച് പണ്ഡിറ്റ് ജസ്​രാജ് ജി മനോഹരമായി ആലപിച്ച ​ഗാനം പങ്കുവച്ച് പ്രധാനമന്ത്രി


പ്രിയപ്പെട്ട ഭജനകൾ പങ്കുവെക്കാൻ പൗരന്മാരെ പ്രധാനമന്ത്രി ക്ഷണിച്ചു

Posted On: 22 SEP 2025 9:32AM by PIB Thiruvananthpuram

നവരാത്രിയോടനുബന്ധിച്ച് പണ്ഡിറ്റ് ജസ്​രാജ് ജി മനോഹരമായി ആലപിച്ച ​ഗാനങ്ങളിലൊന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ശുദ്ധമായ ഭക്തിയാണ് നവരാത്രിയുടെ പ്രത്യേകതയെന്നും നിരവധി ആളുകൾ ഈ ഭക്തിയെ സംഗീതത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. "നിങ്ങൾ ഒരു ഭജൻ പാടിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടതായി ഒരു ഭജൻ ഉണ്ടെങ്കിൽ, ദയവായി അത് എന്നോടൊപ്പം പങ്കിടുക. വരും ദിവസങ്ങളിൽ ഞാൻ അവയിൽ ചിലത് പോസ്റ്റ് ചെയ്യും!", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ശുദ്ധമായ ഭക്തിയാണ് നവരാത്രിയുടെ അന്തസ്സത്ത. നിരവധി ആളുകൾ ഈ ഭക്തിയെ സംഗീതത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജസ്​രാജ് ജിയുടെ അത്തരമൊരു മനോഹരമായ ആലാപനം പങ്കുവെക്കുന്നു.

നിങ്ങൾ ഒരു ഭജൻ പാടിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടതായി ഒരു ഭജൻ ഉണ്ടെങ്കിൽ, ദയവായി അത് എന്നോടൊപ്പം പങ്കിടുക. വരും ദിവസങ്ങളിൽ ഞാൻ അവയിൽ ചിലത് പോസ്റ്റ് ചെയ്യും!"

https://youtube.com/watch?v=0NlwLAkuXvo"

 

-SK-

(Release ID: 2169381)