പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു


പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി മിത്‌സോതാക്കിസ് ഊഷ്മളമായ ആശംസകൾ നേർന്നു

ഇന്ത്യയും ഗ്രീസ്സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കാനും ഇരു നേതാക്കളും സമ്മതിച്ചു

ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേ​ഗം യാഥാർത്ഥ്യമാകുന്നതിന് പ്രധാനമന്ത്രി മിത്‌സോതാക്കിസ് പിന്തുണ അറിയിച്ചു

Posted On: 19 SEP 2025 2:52PM by PIB Thiruvananthpuram

ഹെല്ലനിക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി  കിരിയാക്കോസ് മിത്‌സോതാക്കിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലഫോണിൽ ബന്ധപ്പെട്ടു.

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി മിത്‌സോതാക്കിസ് ഊഷ്മളമായ ആശംസകൾ നേർന്നു. പ്രധാനമന്ത്രി മോദി ആശംസകൾക്ക് ഹൃദയംഗമമായ നന്ദിയറിയിച്ചു.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഷിപ്പിംഗ്, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉണ്ടായിട്ടുള്ള  ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ഇന്ത്യ - ഗ്രീസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

പരസ്പരം പ്രയോജനകരമായ ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം യാഥാർത്ഥ്യമാകുന്നതിനും 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന AI ഇംപാക്ട് ഉച്ചകോടിയുടെ വിജയത്തിനും ഗ്രീസിന്റെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി മിത്‌സോതാക്കിസ് അറിയിച്ചു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും  കാഴ്ചപ്പാടുകൾ കൈമാറി.

ബന്ധം തുടരാൻ ഇരുവരും പരസ്പരം സമ്മതിച്ചു.

***

SK


(Release ID: 2168499) Visitor Counter : 10