പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്


പ്രസിഡന്റ് ട്രംപിന്റെ സൗഹൃദത്തിന് പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി

യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉദ്യമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു

प्रविष्टि तिथि: 16 SEP 2025 11:15PM by PIB Thiruvananthpuram

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ജെ. ട്രംപ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.

പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തിൽ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിൻ്റെ ഊഷ്മളമായ ആശംസകൾ നേർന്നു. പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറയുകയും അദ്ദേഹത്തിന്റെ സൗഹൃദത്തിന് ആഴമേറിയ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ഇന്ത്യയും അമേരിക്കയും തമ്മിലെ സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

വിവിധ പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉദ്യമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു.

ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.

***

SK


(रिलीज़ आईडी: 2168455) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada