പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 16 SEP 2025 2:40PM by PIB Thiruvananthpuram

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്', ദൈനംദിന യാഥാർത്ഥ്യങ്ങളിൽ എങ്ങനെ ദൃശ്യമാകുന്നു എന്നതിനെക്കുറിച്ച്  കേന്ദ്ര മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു - വൈദ്യുതി ഇനി ഒരു ആഡംബരമല്ല, ക്ഷേമം നേരിട്ട് നൽകുന്നു, അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ ഏകോപനത്തോടെ ആസൂത്രണം ചെയ്യുന്നു എന്നീ കാര്യങ്ങൾ ലേഖനത്തിൽ ചർച്ചാവിഷയങ്ങളാണ്.   

കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ X-ലെ ഒരു കുറിപ്പിന്  മറുപടിയായി ശ്രീ മോദി കുറിച്ചു  :

"ഈ ലേഖനത്തിൽ, കേന്ദ്രമന്ത്രി ശ്രീ @mansukhmandviya,'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്', ദൈനംദിന യാഥാർത്ഥ്യങ്ങളിൽ എങ്ങനെ  ദൃശ്യമാകുന്നു എന്നതിനെക്കുറിച്ചാണ് എഴുതുന്നത് - വൈദ്യുതി ഇനി ഒരു ആഡംബരമല്ല, ക്ഷേമം നേരിട്ട് നൽകുന്നു, അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ ഏകോപനത്തോടെ ആസൂത്രണം ചെയ്യുന്നു-ഇക്കാര്യങ്ങളും പ്രതിപാദ്യമാണ്.   

ആദ്യം ഗുജറാത്തിൽ പരീക്ഷിച്ചുനോക്കിയതും പിന്നീട് പ്രധാനമന്ത്രി @narendramodi ദേശീയതലത്തിൽ അവതരിപ്പിച്ചതുമായ ഈ ഭാരതീയ മാതൃക, ഭരണനിർവ്വഹണത്തെ അതിൻ്റെ പരകോടിയിലെത്തിക്കുകവഴി ഭാരതത്തിന്റെ സംവിധാനത്തെ കേവലമായ  വാഗ്ദാനങ്ങളിൽ നിന്നും മുക്തമാക്കി 2047 ഓടെ വിക്സിത് ഭാരതിലേക്കുള്ള(വികസിത ഭാരതത്തിലേക്കുള്ള)പാത രൂപപ്പെടുത്തുന്നതിലേക്കും അത് യാഥാർത്ഥ്യ മാക്കുന്നതിലേക്കും നയിച്ചു"

***

NK


(Release ID: 2167166) Visitor Counter : 2