പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകയിലെ ഹാസനിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രധാനമന്ത്രി PMNRF-ൽനിന്നു ധനസഹായം പ്രഖ്യാപിച്ചു

Posted On: 13 SEP 2025 8:36AM by PIB Thiruvananthpuram

കർണാടകയിലെ ഹാസനിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്‌സ് പോസ്റ്റ്:

“കർണാടകയിലെ ഹാസനിലുണ്ടായ അപകടം ഹൃദയഭേദകമാണ്. സങ്കടകരമായ ഈ വേളയിൽ, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”

 

***

NK

(Release ID: 2166183) Visitor Counter : 2