പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ മുൻനിരയിലേക്കെത്തുന്നത് സംബന്ധിച്ച ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
12 SEP 2025 1:16PM by PIB Thiruvananthpuram
വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ മുൻനിരയിൽ എങ്ങനെ എത്തുന്നുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ബൈരാബി-സൈരംഗ് റെയിൽവേ പാതയുടെ ഉദ്ഘാടനം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്, ഇത് മിസോറാമിനെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു, വ്യാപാരത്തിന്റെയും കണക്റ്റിവിറ്റിയുടെയും അവസരങ്ങളുടെയും പുതിയ വാതിലുകൾ തുറക്കുന്നു എന്നതിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ലേഖനത്തിന് അദ്ദേഹം ഊന്നൽ നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:
“വടക്കുകിഴക്ക് ഇനി പുരോഗതിക്കായി കാത്തിരിക്കുന്ന ഒരു അതിർത്തിയല്ല, മറിച്ച് ഇന്ത്യയുടെ വളർച്ചാ കഥയുടെ കേന്ദ്രബിന്ദുവാണ്. ബൈരാബി-സൈരംഗ് റെയിൽവേ പാതയുടെ ഉദ്ഘാടനം ഒരു ചരിത്ര നാഴികക്കല്ലാണ്, മിസോറാമിനെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു, വ്യാപാരത്തിന്റെയും കണക്റ്റിവിറ്റിയുടെയും അവസരങ്ങളുടെയും പുതിയ വാതിലുകൾ തുറക്കുന്നു.വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ മുൻനിരയിൽ എങ്ങനെ എത്തുന്നുവെന്ന് വിശദീകരിക്കുന്ന കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ഈ ലേഖനം വായിക്കുക!”
***
NK
(रिलीज़ आईडी: 2165945)
आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada