രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിൽ സംയുക്ത കമാൻഡേഴ്സ് കോൺഫറൻസ് 2025 ഉദ്ഘാടനം ചെയ്യും.

“പുനഃസംഘടന, രൂപാന്തരം, പരിഷ്കരണം, പ്രവർത്തന സജ്ജത എന്നിവയ്ക്ക് ഊന്നൽ ”

Posted On: 08 SEP 2025 3:50PM by PIB Thiruvananthpuram
പരിഷ്കരണം, പരിവർത്തനം, പുന:സംഘടന, പ്രവർത്തന സജ്ജീകരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് 2025 സെപ്റ്റംബർ 15 മുതൽ 17 വരെ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സായുധ സേന സംയുക്ത കമാൻഡേഴ്‌സ് സമ്മേളനം (സിസിസി) 2025 സംഘടിപ്പിക്കും.  'പരിഷ്കരണങ്ങളുടെ വർഷം - ഭാവിയിലേക്കുള്ള പരിവർത്തനം' എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രക്ഷാ മന്ത്രി,രാജ്യരക്ഷാ സഹമന്ത്രി , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പ്രതിരോധ സെക്രട്ടറി എന്നിവർ പങ്കെടുക്കും. മൂന്ന് സേനകളിലെയും ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിലെയും ഉദ്യോഗസ്ഥർക്ക് പുറമേ മറ്റ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പങ്കെടുക്കും.

സി സി സി  2025-ൽ പുനഃസംഘടന, രൂപാന്തരം,പരിഷ്കരണം, പ്രവർത്തന സജ്ജത എന്നിവയ്ക്കാണ് സവിശേഷ പരിഗണന നൽകുന്നത്. ഇവയെല്ലാം ചേർന്ന്,  സ്ഥാപനപരിഷ്‌കരണം, ആഴത്തിലുള്ള സംയോജനം, സാങ്കേതിക ആധുനികവല്കരണം  എന്നിവയോടുള്ള  സേനയുടെ പ്രതിബദ്ധതയെ  പ്രതിഫലിപ്പിക്കും, അതേസമയം ഉയർന്ന തലത്തിലുള്ള  പ്രവർത്തന സന്നദ്ധത നിലനിർത്തുകയും ചെയ്യും.

സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ജിയോ-സ്ട്രാറ്റജിക് മേഖലയിൽ  സായുധസേനകളെ ചടുലവും നിർണായകവുമായ വിധത്തിൽ  കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.  എല്ലാവരെയും ഉൾക്കൊള്ളുന്ന  സമീപനങ്ങളുടെ പാരമ്പര്യം തുടർന്നുകൊണ്ട്, സമ്മേളനത്തിൽ ഉയർന്ന തലത്തിലുള്ള ചർച്ചകളെ ഫീൽഡ് തല കാഴ്ചപ്പാടുകൾ സമ്പന്നമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി വിവിധ റാങ്കുകളിലുള്ള സേനാ ഉദ്യോഗസ്ഥരും സൈനികരും പങ്കെടുക്കുന്ന സംവാദ സെഷനുകളും സംഘടിപ്പിക്കും.  

ആശയപരവും തന്ത്രപരവുമായ തലങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനായി രാജ്യത്തെ ഉന്നത സിവിൽ, സൈനിക നേതൃത്വങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സംയുക്ത കമാന്റേഴ്സ് കോൺഫറൻസ് 2025  സായുധ സേനകളുടെ  പരമോന്നതതലത്തിലുള്ള ആശയവിനിമയ വേദിയായി മാറും.
 
SKY
 
*****
 

(Release ID: 2164886) Visitor Counter : 2