പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
01 SEP 2025 1:08PM by PIB Thiruvananthpuram
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
സാമ്പത്തികം, ധനകാര്യം, ഊർജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഈ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിലെ സുസ്ഥിരമായ വളർച്ചയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
യുക്രെയ്നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ അടുത്തിടെ സ്വീകരിച്ചിട്ടുള്ള നടപടികൾക്ക് പ്രധാനമന്ത്രി തന്റെ പിന്തുണ ആവർത്തിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെയും ശാശ്വത സമാധാനം കണ്ടെത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഈ വർഷാവസാനം നടക്കുന്ന 23-ാമത് വാർഷിക ഉച്ചകോടിയ്ക്കായി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
****
SK
(रिलीज़ आईडी: 2162764)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada