രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സെപ്റ്റംബർ 1 മുതൽ 3 വരെ കർണാടകയും തമിഴ്‌നാടും സന്ദർശിക്കും
Posted On:
31 AUG 2025 5:36PM by PIB Thiruvananthpuram
2025 സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കർണാടകയും തമിഴ്‌നാടും സന്ദർശിക്കും.
സെപ്റ്റംബർ 1 ന്, കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും.
സെപ്റ്റംബർ 2 ന്, തമിഴ്നാട്ടിലെ ചെന്നൈയിൽ സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും.
സെപ്റ്റംബർ 3 ന്, തിരുവാരൂരിൽ തമിഴ്‌നാട് കേന്ദ്ര സർവകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി സന്നിഹിതയാവും.
SKY
****************
(Release ID: 2162476)
Visitor Counter : 2