പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാൽഘറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Posted On: 28 AUG 2025 8:23PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ പാൽഘറിൽ ആൾപ്പാർപ്പുള്ള കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ, നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേരെ ദുരന്തം ബാധിക്കുകയും ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചതിങ്ങനെ:

“മഹാരാഷ്ട്രയിലെ പാൽഘറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഈ ദുരിതസമയത്ത് എൻ്റെ മനസ്സ്  അപകടത്തിൽപ്പെട്ട ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരന്തം ബാധിച്ചവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നുണ്ട്: പ്രധാനമന്ത്രി”

 

-SK-

(Release ID: 2161709) Visitor Counter : 13