പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​കിൻഡ്രിൽ ചെയർമാനും സിഇഒയുമായ മാർട്ടിൻ ഷ്രോട്ടർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 21 AUG 2025 9:50PM by PIB Thiruvananthpuram

കിൻഡ്രിൽ ചെയർമാനും സിഇഒയുമായ മാർട്ടിൻ ഷ്രോട്ടർ ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ വിശാലമായ അവസരങ്ങൾ കണ്ടെത്താനും രാജ്യത്തെ കഴിവുറ്റ യുവാക്കളുമായി ചേർന്നു നൂതനത്വവും മികവും കൈവരിക്കാനും പ്രധാനമന്ത്രി ആഗോളപങ്കാളികളെ ഹൃദയപൂർവം സ്വാഗതം ചെയ്തു.

ഇത്തരം സഹകരണങ്ങളിലൂടെ ഇന്ത്യക്കുമാത്രമല്ല, ആഗോള പുരോഗതിക്കും ഗുണമേകുന്ന പ്രതിവിധികൾ കണ്ടെത്താനാകുമെന്നു ശ്രീ മോദി പറഞ്ഞു.

മാർട്ടിൻ ഷ്രോട്ടറുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“മാർട്ടിൻ ഷ്രോട്ടറുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു. നമ്മുടെ രാജ്യത്തെ വിശാലമായ അവസരങ്ങൾ കണ്ടെത്താനും, കഴിവുറ്റ യുവാക്കളുമായി ചേർന്നു നൂതനത്വവും മികവും കൈവരിക്കാനും ആഗോള പങ്കാളികളെ ഇന്ത്യ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

നമുക്കൊന്നിച്ച്, ഇന്ത്യക്കായി മാത്രമല്ല, ആഗോള പുരോഗതിക്കും ഗുണമേകുന്ന പ്രതിവിധികൾ സൃഷ്ടിക്കാനാകും.”

***

SK


(Release ID: 2159613)