പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പിനു സഹായകമാകുന്ന 100 ജിഗാവാട്ട് സൗരോർജ പിവി മൊഡ്യൂൾ ഉൽപ്പാദനശേഷിയെന്ന രാജ്യത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി; സംശുദ്ധ ഊർജം ജനപ്രിയമാക്കാനുള്ള ശ്രമങ്ങളെയും പ്രശംസിച്ചു

Posted On: 13 AUG 2025 8:25PM by PIB Thiruvananthpuram

സ്വയംപര്യാപ്തതയിലേക്കുള്ള കുതിപ്പിനു സഹായകമാകുന്ന 100 ജിഗാവാട്ട് സൗരോർജ പിവി മൊഡ്യൂൾ ഉൽപ്പാദനശേഷിയെന്ന രാജ്യത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. സംശുദ്ധ ഊർജം ജനപ്രിയമാക്കുന്നതിനുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇതു സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്! ഇന്ത്യയുടെ ഉൽപ്പാദനശേഷിയുടെയും സംശുദ്ധ ഊർജം ജനപ്രിയമാക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെയും വിജയത്തെ ഇതു പ്രതിഫലിപ്പിക്കുന്നു.”

 

-SK-

(Release ID: 2156224)