പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് 2025 നവംബർ 1 മുതൽ 30 വരെ രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 4.0 നടത്തും

Posted On: 13 AUG 2025 11:27AM by PIB Thiruvananthpuram
പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിനായി  പെൻഷൻവരിക്കാർ എല്ലാ വർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. 2024 നവംബറിൽ 845 നഗരങ്ങളിൽ നടന്ന മുൻ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ (DLC) 3.0-ൽ 1.62 കോടി DLC-കൾ സമർപ്പിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായി, കേന്ദ്ര പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW) 2025 നവംബർ 1 മുതൽ 30 വരെ ഇന്ത്യയിലുടനീളമുള്ള 2500 ക്യാമ്പ് ലൊക്കേഷനുകളിലായി 1850-ലധികം ജില്ലകൾ/നഗരങ്ങൾ/പട്ടണങ്ങളിൽ നാലാമത് ദേശീയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ നടത്തും. ക്യാമ്പയിനിനായുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് 2025 ജൂലൈ 30 തീയതി പുറപ്പെടുവിച്ച  ഓഫീസ് മെമ്മോറാണ്ടം വഴി വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിദൂര കോണുകളിലുള്ള എല്ലാ പെൻഷൻകാരിലും എത്തിച്ചേരുക എന്നതാണ് ക്യാമ്പയിനിൻറെ ലക്‌ഷ്യം. പെൻഷൻ ഡിസ്ബേഴ്‌സിംഗ് ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ, CGDA , ടെലികമ്യൂണിക്കേഷൻസ് വകുപ്പ്, റെയിൽവേ, തപാൽ വകുപ്പ് , EPFO , UIDAI , MeitY എന്നിവയുമായി സഹകരിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.


 ഇന്ന്, DoPPW സെക്രട്ടറി ശ്രീ. വി. ശ്രീനിവാസ് വരാനിരിക്കുന്ന ക്യാമ്പയിനിനായുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു. 1.8 ലക്ഷം പോസ്റ്റ്മാൻമാരുടെയും ഗ്രാമീൺ ഡാക് സേവകരുടെയും വിശാലമായ ശൃംഖലയിലൂടെ 1600 ജില്ലാ/സബ്-ഡിവിഷണൽ പോസ്റ്റ് ഓഫീസുകളിൽ ഐപിപിബി ക്യാമ്പുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. IPPB വാതിൽപ്പടി  DLC സേവനങ്ങളും നൽകുന്നു. 19 പെൻഷൻ ഡിസ്ബേഴ്‌സിംഗ് ബാങ്കുകളും 315 നഗരങ്ങളിലായി 900-ലധികം സ്ഥലങ്ങളിലായി ക്യാമ്പുകൾ നടത്തും. 57 പെൻഷൻ വെൽഫെയർ അസോസിയേഷനുകൾ ക്യാമ്പുകൾക്കായി പെൻഷൻകാരെ അണിനിരത്തുന്നതിൽ നിർണായക പങ്ക് വഹിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ/വകുപ്പുകൾ, അതായത് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, റെയിൽവേ മന്ത്രാലയം, പോസ്റ്റൽ വകുപ്പ്, പ്രതിരോധ മന്ത്രാലയം (CGDA), EPFO എന്നിവ രാജ്യത്തുടനീളം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

ക്യാമ്പുകൾ നടക്കുന്ന സംസ്ഥാന/ബാങ്ക് തിരിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെക്കൊടുക്കുന്നു :
 

State-wise

 

Bank-wise

Name of State/UT

No. of Cities/Towns

Name of Bank

 No. of Cities/Towns

Uttar Pradesh

170

State Bank of India

82

Madhya Pradesh

127

Punjab National Bank

31

Bihar

114

Bank of india

27

Odisha

110

Indian Bank

24

Maharashtra

106

Bank of Baroda

24

West Bengal

102

Union Bank of India

20

Karnataka

97

Bank of Maharashtra

16

Rajasthan

95

Central Bank of India

16

Tamil Nadu

85

Canara Bank

12

Andhra Pradesh

81

HDFC Bank

12

Gujarat

76

ICICI Bank

11

Assam

74

Indian Overseas Bank

10

Telangana

73

Punjab and Sind Bank

6

Jharkhand

69

Axis Bank

6

Chhattisgarh

68

UCO Bank

5

Punjab

54

J&K Bank

4

Haryana

53

Bandhan Bank

5

Arunachal Pradesh

40

IDBI

2

Kerala

38

Kotak Mahindra Bank

2

Himachal Pradesh

35

 

Uttarakhand

30

Meghalaya

22

Tripura

22

Nagaland

21

Manipur

19

Mizoram

13

Sikkim

5

Goa

4

Jammu and Kashmir

38

Andaman and Nicobar Islands

6

Dadra and Nagar Haveli and Daman and Diu

4

Ladakh

4

Chandigarh

1

Delhi

1

Puducherry

1

Total

1858

Total

315

 

 
*****

(Release ID: 2155986)