പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത് മിർസിയോയെവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ടെലിഫോണിൽ ബന്ധപ്പെട്ടു


ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്ക്കും പ്രസിഡന്റ് മിർസിയോയേവ് ഊഷ്മളമായ ആശംസകൾ നേർന്നു

ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി പ്രധാന മേഖലകളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു

ഇന്ത്യയും മധ്യേഷ്യയും തമ്മിൽ പാരമ്പര്യമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു 

Posted On: 12 AUG 2025 7:06PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ശ്രീ ഷാവ്കത്ത് മിർസിയോയേവ് ടെലിഫോണിൽ ബന്ധപ്പെട്ടു.

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് മിർസിയോയേവ് പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങൾക്കും തന്റെ ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. 

വ്യാപാരം, കണക്റ്റിവിറ്റി, ആരോഗ്യം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി പ്രധാന മേഖലകളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. 

പരസ്പര താൽപ്പര്യമുള്ള മേഖലകൾ, ആഗോള വികസനത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ ഇരുനേതാക്കളും പരസ്പരം കൈമാറി. ഇന്ത്യയും മധ്യേഷ്യയും തമ്മിൽ വേറെ പാരമ്പര്യമുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. 

 ഇരു രാഷ്ട്രങ്ങളും തമ്മിലുള്ളബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.

*** 

SK


(Release ID: 2155862)