പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ ദേശസ്നേഹികളായ ഇന്ത്യക്കാരുടെ ധീരതയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

Posted On: 09 AUG 2025 2:59PM by PIB Thiruvananthpuram

കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ, അതിന്റെ ഭാഗമായ ഇന്ത്യക്കാരുടെ ധീരതയ്ക്കും ദേശസ്‌നേഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു.

നൂറുവർഷംമുമ്പു കാക്കോരിയിൽ ദേശസ്‌നേഹികളായ ഇന്ത്യക്കാർ പ്രകടിപ്പിച്ച ധൈര്യം കോളനിവാഴ്ചയ്ക്കെതിരെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള നീരസം എടുത്തുകാട്ടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പണം അ‌ധിനിവേശശക്തികൾ ചൂഷണം ചെയ്യുന്നതിൽ അവർ രോഷാകുലരായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരുടെ ധൈര്യം ഇന്ത്യയിലെ ജനങ്ങൾ എന്നും ഓർക്കുമെന്നു ശ്രീ മോദി പറഞ്ഞു. ശക്തവും സമൃദ്ധവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി തുടർന്നും പ്രവർത്തിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

"നൂറുവർഷംമുമ്പ് ഈ ദിവസം, കാക്കോരിയിൽ ദേശസ്‌നേഹികളായ ഇന്ത്യക്കാർ പ്രകടിപ്പിച്ച ധൈര്യം, കോളനിവാഴ്ചയ്ക്കെതിരായ ജനങ്ങളുടെ വിദ്വേഷം എടുത്തുകാട്ടി.  ജനങ്ങളുടെ പണം അ‌ധിനിവേശശക്തികൾ ചൂഷണം ചെയ്യുന്നതിൽ അവർ രോഷാകുലരായിരുന്നു. അവരുടെ വീര്യം ഇന്ത്യയിലെ ജനങ്ങൾ എന്നും ഓർക്കും. ശക്തവും സമൃദ്ധവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രവർത്തനം തുടരും."

 

**************

SK

(Release ID: 2154671)