പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രസീൽ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
കഴിഞ്ഞ മാസം നടത്തിയ ബ്രസീൽ സന്ദർശനം അനുസ്മരിച്ച് പ്രധാനമന്ത്രി
വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു
പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ കൈമാറി
Posted On:
07 AUG 2025 9:34PM by PIB Thiruvananthpuram
ബ്രസീൽ പ്രസിഡന്റ് ശ്രീ. ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
കഴിഞ്ഞ മാസം നടത്തിയ ബ്രസീൽ സന്ദർശനത്തിൽ വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂടിൽ ഇരു നേതാക്കളും ധാരണയിലെത്തിയത് പ്രധാനമന്ത്രി അനുസ്മരിച്ചു.
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു.
പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.
ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
(Release ID: 2154017)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada