കൃഷി മന്ത്രാലയം
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഊന്നൽ നൽകി കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു
"നമ്മുടെ സ്വന്തം രാജ്യത്ത് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നമ്മുടെ ഉത്പാദകരുടെ വരുമാനം വർദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും": ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
Posted On:
03 AUG 2025 5:22PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് അനുസൃതമായി,രാജ്യത്ത് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹൻ പൗരന്മാരോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു 2025 ഓഗസ്റ്റ് 2 ന് വാരണാസിയിൽ വിതരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തിരുന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു വ്യക്തമാക്കിയ കേന്ദ്ര കൃഷി മന്ത്രി ഇന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനവും ആവർത്തിച്ചു.
ഔദ്യോഗിക പ്രസ്താവനയിലൂടെ കേന്ദ്ര കൃഷി മന്ത്രി പറഞ്ഞത് ഇങ്ങനെ:
“പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, അനന്തരവന്മാരെ, പ്രാണികൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി എല്ലാവരും അവനവനു വേണ്ടിയാണ് ജീവിക്കുന്നത്. എന്നാൽ തനിക്കുവേണ്ടി മാത്രം ജീവിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത്? നാം നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം. രാഷ്ട്രത്തിനുവേണ്ടി ജീവിക്കുക എന്നതാണ് പ്രധാനമന്ത്രി ഇന്നലെ നമ്മെ പഠിപ്പിച്ചത്. നമ്മുടെ വീടുകളിലേക്കായി നമ്മുടെ സ്വന്തം രാജ്യത്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രം വാങ്ങണമെന്ന് അദ്ദേഹം നമ്മോട് അഭ്യർത്ഥിച്ചു.
പ്രിയ സഹോദരി സഹോദരന്മാരേ, എന്ത് സാധനമാണെങ്കിലും അത് നിങ്ങളുടെ ഗ്രാമത്തിലോ,സമീപ നഗരത്തിലോ, ജില്ലയിലോ, നിങ്ങളുടെ സംസ്ഥാനത്തോ, അല്ലെങ്കിൽ നമ്മുടെ രാജ്യത്തെവിടെയെങ്കിലുമോ നിർമ്മിച്ചതുണ്ടെങ്കിൽ - ആ സാധനങ്ങൾ മാത്രം വാങ്ങുക. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. ഇന്ന്, ലോകത്ത് നാം സാമ്പത്തിക മേഖലയിൽ നാലാം സ്ഥാനത്താണ്.വളരെ വേഗം, നാം മൂന്നാം സ്ഥാനത്തെത്തും. 1.44 ശതകോടി ജനങ്ങളുള്ള ഈ രാജ്യം ഒരു വലിയ വിപണിയാണ്. നമ്മുടെ രാജ്യത്ത് നിർമ്മിച്ച സാധനങ്ങൾ മാത്രം വാങ്ങാനും ഉപയോഗിക്കാനും നാം ദൃഢനിശ്ചയം ചെയ്താൽ, നമ്മുടെ കർഷകർ, ചെറുകിട ഉൽപ്പാദകർ, സ്വയം സഹായ സംഘങ്ങൾ, പ്രാദേശിക കരകൗശല വിദഗ്ധർ - എല്ലാവർക്കും അവരുടെ വരുമാനം വർദ്ധിക്കുന്നത് കാണാൻ കഴിയും. അവരുടെ വരുമാനം വർധിക്കുമ്പോൾ, നമ്മുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തമാകും.
നമ്മുടെ പണം എന്തിനാണ് വിദേശത്തേക്ക് നൽകേണ്ടത്? അത് നമ്മുടെ സ്വന്തം കുട്ടികൾക്ക് ഉപജീവനമാർഗ്ഗം നൽകട്ടെ. ഞാൻ എന്റെ രാജ്യത്തിനുവേണ്ടി ജീവിക്കും. നിങ്ങളും രാജ്യത്തിനുവേണ്ടി ജീവിക്കണം... അതായത്, ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. നന്ദി!”
******
(Release ID: 2151995)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada