പ്രധാനമന്ത്രിയുടെ ഓഫീസ്
പിംഗലി വെങ്കയ്യ ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
02 AUG 2025 2:55PM by PIB Thiruvananthpuram
നമ്മുടെ അഭിമാനകരമായ ത്രിവർണ്ണ പതാക നമുക്ക് നൽകിയതിൽ മുഖ്യ പങ്ക് വഹിച്ച ശ്രീ പിംഗലി വെങ്കയ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. "ഹർ ഖർ തിരങ്കാ" പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ത്രിവർണ്ണ പതാക ഉയർത്താനും ജനങ്ങളെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ത്രിവർണ്ണ പതാകയോടൊപ്പമുള്ള അവരുടെ സെൽഫിയോ ഫോട്ടോകളോ harghartiranga.com-ൽ അപ്‌ലോഡ് ചെയ്യാൻ ശ്രീ മോദി അഭ്യർത്ഥിച്ചു
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം എഴുതി:
“പിംഗലി വെങ്കയ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ അഭിമാനമായ ത്രിവർണ്ണ പതാക നമുക്ക് നൽകിയതിലെ പങ്കിന് അദ്ദേഹം സ്മരണീയനാണ്!
എല്ലായ്പ്പോഴും എന്നപോലെ, "ഹർ ഖർ തിരങ്കാ" പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്യാം. നിങ്ങളുടെ സെൽഫിയോ ഫോട്ടോകളോ harghartiranga.com-ൽ അപ്‌ലോഡ് ചെയ്യുക”
-NK-
(Release ID: 2151726)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada