വാണിജ്യ വ്യവസായ മന്ത്രാലയം
പ്രസ്താവന
Posted On:
30 JUL 2025 8:29PM by PIB Thiruvananthpuram
ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ പഠിച്ചുവരികയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും നീതിപൂർവ്വകവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെട്ടു വരികയാണ്. ആ ലക്ഷ്യത്തോട് ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്.
നമ്മുടെ കർഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ അങ്ങേയറ്റത്തെ പ്രാധാന്യം കൽപ്പിക്കുന്നു.
യുകെയുമായുള്ള ഏറ്റവും പുതിയ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര കരാറുകളുടെ കാര്യത്തിലെന്നപോലെ, നമ്മുടെ ദേശീയ താത്പര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നതാണ്.
SKY
*****
(Release ID: 2150589)