പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നൈപുണ്യ ബന്ധിതവും എല്ലാവരേയും ഉൾകൊള്ളുന്നതുമായ വിദ്യാഭ്യാസത്തിനായുള്ള പരിവർത്തനാത്മക ബ്ലൂപ്രിന്റായ PRS 2024 നെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവയ്ക്കുന്നു

Posted On: 30 JUL 2025 1:32PM by PIB Thiruvananthpuram

കുട്ടികളെ പാഠശാലകളിൽ ചേർക്കുന്നതിനപ്പുറം, യഥാർത്ഥ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനർനിർവചിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പുരോഗതിയെക്കുറിച്ചുള്ള ശാസ്ത്രീയ ഉൾക്കാഴ്ചകൾ നൽകുന്നതും,  എല്ലാവരേയും ഉൾകൊള്ളുന്നതും, നൈപുണ്യ ബന്ധിതവുമായ വിദ്യാഭ്യാസ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് തെളിവുകകളെ അടിസ്ഥാനമാക്കിയുള്ള ജില്ലാതല പ്രവർത്തനത്തിനുള്ള ഒരു പദ്ധതിരേഖ തയ്യാറാക്കുന്നതുമായ PRS 2024 (PARAKH Rashtriya Sarvekshan 2024) നെ ശ്രീ മോദി ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം പങ്കുവച്ചുകൊണ്ട്  പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരിയുടെ 'എക്സ്' -ലെ ഒരു പോസ്റ്റിന് മറുപടിയായി PMO ഇന്ത്യ ഹാൻഡിൽ കുറിച്ചു:

“കുട്ടികളെ പാഠശാലകളിൽ ചേർക്കുന്നതിനപ്പുറം, യഥാർത്ഥ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇന്ത്യ അതിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർവചിക്കുന്നു. വിദ്യാർത്ഥികളുടെ പുരോഗതിയെക്കുറിച്ച് PRS 2024 എങ്ങനെ ശാസ്ത്രീയ ഉൾക്കാഴ്ചകൾ നൽകുന്നുവെന്നും, എല്ലാവരേയും ഉൾകൊള്ളുന്നതും നൈപുണ്യ ബന്ധിതവുമായ ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ജില്ലാതല പ്രവർത്തനത്തിനുള്ള ഒരു പദ്ധതിരേഖ  തയ്യാറാക്കുന്നതെങ്ങനെയെന്നും കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി അദ്ദേഹത്തിന്റെ  ഏറ്റവും പുതിയ ആശയത്തിൽ ചർച്ച ചെയ്യുന്നു"

***

SK


(Release ID: 2150114)