വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആധികാരിക വാർത്താ ഉള്ളടക്കം സൗജന്യമായി ലഭിക്കാന്‍ പത്രങ്ങള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു ടിവി ചാനലുകള്‍ക്കും പിബി-ശബ്ദ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം

Posted On: 23 JUL 2025 7:02PM by PIB Thiruvananthpuram

ഉയർന്ന നിലവാരത്തില്‍ വാർത്തകളും മൾട്ടിമീഡിയ ഉള്ളടക്കവും സൗജന്യമായി ലഭിക്കുന്നതിന് പ്രസാർ ഭാരതിയുടെ ന്യൂസ്‌വയർ പ്ലാറ്റ്‌ഫോം പ്രസാർ ഭാരതി ഷെയേർഡ് ഓഡിയോ വിഷ്വൽസ് ഫോർ ബ്രോഡ്‌കാസ്റ്റ് ആൻഡ് ഡിസ്‌സെമിനേഷന്‍ അഥവാ പിബി-ശബ്ദില്‍ രജിസ്റ്റർ ചെയ്യാൻ ഇന്ത്യയിലെങ്ങുമുള്ള പത്രങ്ങളെയും ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ടിവി ചാനലുകളെയും പ്രസാര്‍ ഭാരതി ക്ഷണിച്ചു.   

 

2024 മാർച്ചിൽ തുടക്കം കുറിച്ച പിബി-ശബ്ദ് വഴി 40-ലേറെ വൈവിധ്യമാർന്ന വിഭാഗങ്ങളിലായി വിവിധ ഇന്ത്യൻ ഭാഷകളില്‍ പ്രതിദിനം 800-ലധികം വാർത്തകൾ നല്‍കിവരുന്നു. പ്രധാന ദേശീയ - അന്തർദേശീയ പരിപാടികളുടെ തത്സമയ ദൃശ്യങ്ങളും സമ്പന്നമായ വീഡിയോ ഉള്ളടക്ക ശേഖരവും വിശദമായ ഗവേഷണാധിഷ്ഠിത ലേഖനങ്ങളുടെ പതിവ് പ്രസിദ്ധീകരണങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. എല്ലാ ഉള്ളടക്കവും ഉപയോഗയോഗ്യമായ ഫോർമാറ്റുകളിൽ ലഭ്യമാക്കുന്നതിനാല്‍ മാധ്യമ സ്ഥാപനങ്ങൾക്കും ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുന്നു.  

 

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവിന്റെ അധ്യക്ഷതയിൽ അടുത്തിടെ ചേര്‍ന്ന ഒരു യോഗത്തിൽ ആധികാരികവും ലളിതവുമായ വിവരങ്ങളുടെ വ്യാപക പ്രചാരണം ഉറപ്പാക്കാൻ എല്ലാ വിശ്വസനീയ മാധ്യമ സ്ഥാപനങ്ങളെയും ഈ സംരംഭത്തിന്റെ ഭാഗമാക്കുന്നതിന് പ്രാധാന്യം നല്‍കി.  

 

മാധ്യമ സ്ഥാപനങ്ങൾക്ക് shabd.prasarbharati.org എന്ന വെബ്‌സൈറ്റിൽ ഈ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം. ഔദ്യോഗിക ലഘുലേഖ ഇവിടെ കാണാം: https://shabd.prasarbharati.org/public/assets/E-brochure_SHABD_balanced%20final_web.pdf

shabd.prasarbharati.org/register എന്ന വിലാസത്തില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.  

കൂടുതൽ സഹായത്തിന് പിബി-ശബ്ദ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ജയന്തി ഝായുമായി ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: jha.jayanti16[at]gmail[dot]com 

*****************


(Release ID: 2147583)