പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 23 JUL 2025 9:43AM by PIB Thiruvananthpuram

ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ  അദ്ദേഹത്തിന്റെ പങ്ക് വളരെയധികം വിലമതിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ   നമ്മുടെ യുവാക്കളെ നീതിക്കുവേണ്ടി ധൈര്യത്തോടും ബോധ്യത്തോടും കൂടി നിലകൊള്ളാൻ പ്രേരിപ്പിക്കുന്നു", ശ്രീ മോദി പറഞ്ഞു.

'എക്സ്'  ഇൽ കുറിച്ച  പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ചന്ദ്രശേഖർ ആസാദിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി.അദ്ദേഹം സമാനതകളില്ലാത്ത ധീരതയും മനക്കരുത്തും പ്രകടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെയധികം വിലമതിക്കപ്പെടുന്നു, നീതിക്കുവേണ്ടി ധൈര്യത്തോടും ബോധ്യത്തോടും കൂടി നിലകൊള്ളാൻ അദ്ദേഹത്തിന്റെ പ്രവൃത്തികൾ നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നു."

***

NK


(Release ID: 2147115)