ധനകാര്യ മന്ത്രാലയം
രാജ്യവ്യാപക സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണ പ്രചാരണ പരിപാടിയില്‍ ഗണ്യമായ പുരോഗതി
2025 ജൂലൈ 1 മുതൽ രാജ്യത്തെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചത് 43,447 ക്യാമ്പുകൾ
1.4 ലക്ഷത്തോളം പുതിയ പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ തുറന്നു; മൂന്ന് ജൻ സുരക്ഷാ പദ്ധതികൾക്ക് കീഴിൽ 5.4 ലക്ഷത്തിലധികം പുതിയ അംഗങ്ങൾ
Posted On:
15 JUL 2025 8:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ജൻധൻ യോജന (PMJDY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) തുടങ്ങിയ മുൻനിര പദ്ധതികളുടെ വ്യാപനം വർധിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സേവന വകുപ്പ് (DFS ) 2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ ത്രൈമാസ രാജ്യവ്യാപക പദ്ധതി പൂര്‍ത്തീകരണ പ്രചാരണത്തിന് തുടക്കം കുറിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതികളുടെ സമഗ്ര വ്യാപനം കൈവരിക്കാനും യോഗ്യരായ ഓരോരുത്തര്‍ക്കും ഈ പരിവർത്തനാത്മക പദ്ധതികളുടെ നിര്‍ദിഷ്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പരിപാടി ലക്ഷ്യമിടുന്നു.
2025 ജൂലൈ 1-ന് പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചതുമുതല്‍ രണ്ടാഴ്ചയ്ക്കകം പ്രധാന പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കാനും സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാനും വിവിധ ജില്ലകളില്‍ ആകെ 43,447 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതുവരെ 31,305 ക്യാമ്പുകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു.
ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ:
1. അക്കൗണ്ട് തുറക്കൽ:
- പുതിയ പിഎംജെഡിവൈ അക്കൗണ്ടുകൾ: 1,39,291
- നിഷ്ക്രിയ അക്കൗണ്ടുളുമായി ബന്ധപ്പെട്ട ഉപഭോക്തൃവിവരങ്ങളുടെ (കെവൈസി) വിശദാംശങ്ങള്‍ പുനഃപരിശോധിക്കല്‍:
- PMJDY അക്കൗണ്ടുകൾ: 96,383
- മറ്റ് സേവിങ്സ് അക്കൗണ്ടുകൾ: 1,01,778
2. നോമിനേഷൻ വിവരങ്ങള്‍ പുതുക്കല്‍:
- PMJDY അക്കൗണ്ടുകൾ: 66,494
- മറ്റ് അക്കൗണ്ടുകൾ: 63,489
3. സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കല്‍:
- പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY): 1,83,225
- പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY ): 2,88,714
- അടൽ പെൻഷൻ യോജന (APY ): 67,668
- PMJJBY , PMSBY എന്നിവയ്ക്ക് കീഴില്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സുകള്‍: 1,665
4. ഡിജിറ്റൽ തട്ടിപ്പുകൾ സംബന്ധിച്ച അവബോധം, അവകാശമുന്നയിക്കാത്ത നിക്ഷേപങ്ങള്‍ ലഭ്യമാക്കല്‍, പരാതി പരിഹാരലഭ്യത എന്നിവയെക്കുറിച്ച് സാമ്പത്തിക സാക്ഷരതാ പരിപാടി.
2025 സെപ്റ്റംബർ 30 വരെ തുടരുന്ന ഈ പ്രചാരണ പരിപാടിയില്‍ ഏകദേശം 2.70 ലക്ഷം ഗ്രാമപഞ്ചായത്തുകളും നഗര തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെടുന്നു. അവസാന തല സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനും ഔപചാരിക സാമ്പത്തിക സേവന ലഭ്യതയിലൂടെ സാമൂഹ്യ-സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വിപുലീകരിക്കാനുമുള്ള സര്‍ക്കാര്‍ പ്രതിബദ്ധത പ്രചാരണ പരിപാടിയില്‍ പ്രതിഫലിക്കുന്നു.
ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് തുല്യ പ്രവേശനം സാധ്യമാക്കി സാമ്പത്തിക - സാമൂഹ്യ തലങ്ങളില്‍ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (Financial Inclusion) സംരംഭങ്ങൾ അടിത്തറയൊരുക്കുന്നു. ബാങ്കിങ് സൗകര്യമില്ലാത്തവരെ മുഖ്യധാരാ ബാങ്കിങ് പരിധിയിലേക്ക് കൊണ്ടുവരാനും അതുവഴി സമഗ്ര - സുസ്ഥിര സാമ്പത്തിക വികസനം ശക്തിപ്പെടുത്താനുമാണ് ഈ സംരംഭങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
****
(Release ID: 2145078)
Visitor Counter : 3
Read this release in:
Odia
,
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Nepali
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Telugu
,
Kannada