പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഫൗജ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
15 JUL 2025 9:29AM by PIB Thiruvananthpuram
അസാധാരണ വ്യക്തിത്വം കൊണ്ടും അചഞ്ചലമായ മനോഭാവത്താലും തലമുറകളെ പ്രചോദിപ്പിച്ച ശ്രീ ഫൗജ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. അവിശ്വസനീയമായ നിശ്ചയദാർഢ്യമുള്ള അസാധാരണ കായികതാരമായി പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചു .
'എക്‌സി'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“അസാധാരണ വ്യക്തിത്വത്തിലൂടെയും കായികരംഗത്ത് ഫിറ്റ്‌നസിനുള്ള പ്രാധാന്യം ഉയർത്തിക്കാട്ടി ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിച്ച രീതിയിലൂടെയും അസാമാന്യനായിരുന്നു ഫൗജ സിംഗ് ജി. അവിശ്വസനീയമായ നിശ്ചയദാർഢ്യമുള്ള അസാധാരണ കായികതാരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്.”
***
NK
( റിലീസ് ഐ.ഡി: 2144790)
സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക:
Urdu
,
English
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada