പ്രധാനമന്ത്രിയുടെ ഓഫീസ്
നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി മോസ്റ്റ് ഏൻഷ്യന്റ് വെൽവിറ്റ്ഷിയ മിറാബിലിസ്' സ്വീകരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
10 JUL 2025 6:20AM by PIB Thiruvananthpuram
ആധരണിയയായ നമീബിയ പ്രസിഡൻ്റ്,
വൈസ് പ്രസിഡൻ്റ്,
പ്രധാനമന്ത്രി,
ബഹുമാനപ്പെട്ട മന്ത്രിമാർ,
വിശിഷ്ടാതിഥികൾ
നമിബിയയുടെ പരമോന്നത ബഹുമതിയായ "ദി ഓർഡർ ഓഫ് ദി മോസ്റ്റ് ഏൻഷ്യന്റ് വെൽവിറ്റ്ഷിയ മിറാബിലിസ്" പ്രസിഡൻ്റിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞതിൽ അത്യന്തം അഭിമാനവും സന്തോഷവും നൽകുന്നു.
പ്രസിഡൻ്റിനും നമീബിയൻ സർക്കാരിനും ജനങ്ങൾക്കും ഞാനെന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാനീ ബഹുമതി വിനീതമായി സ്വീകരിക്കുന്നു.
സുഹൃത്തുക്കളെ,
ഈ പുരസ്‌ക്കാരത്തിന് നാമകരണം ചെയ്യപ്പെട്ട നമീബിയയിലെ വെൽവിറ്റ്ഷിയ സസ്യം ഒരു സാധാരണ സസ്യമല്ല. കുടുംബത്തിലെ മുതിർന്നവരെ പോലെ അവ കാലങ്ങൾ മാറുന്നത് കണ്ടു. നമീബിയയിലെ ജനതയുടെ പോരാട്ടങ്ങളുടെയും, ധൈര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ്. അവ ഇന്ത്യയും നമീബിയയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ സാക്ഷിയാണ്.
ഇന്ന് അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു.
ഞാൻ ഈ പുരസ്‌ക്കാരം നമീബിയയിലെയും ഇന്ത്യയിലെയും ജനങ്ങൾക്കും, അവരുടെ തുടർച്ചയായ പുരോഗതിക്കും വികസനത്തിനും, കൂടാതെ തകർക്കാനാവാത്ത നമ്മുടെ സൗഹൃദതിനും സമർപ്പിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ബുദ്ധിമുട്ടുള്ള സമയങ്ങളിലാണ്, ആരാണ് യഥാർത്ഥ സുഹൃത്തുക്കളെന്ന് നമ്മൾ തിരിച്ചറിയുന്നത്.
ഇന്ത്യയും നമീബിയയും സ്വാതന്ത്ര്യ സമരകാലം മുതൽ പരസ്പരം പിന്തുണച്ചിരിന്നു. നമ്മുടെ സൗഹൃദം രാഷ്ട്രീയ അടിസ്ഥാനത്തിലല്ല, മറിച്ച് നാം പങ്കിട്ട പോരാട്ടങ്ങളുടെയും സഹകരണത്തിന്റെയും, ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്.
നമ്മൾ പങ്കിട്ട ജനാതിപത്യ മൂല്യങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള ഒരേ സ്വപ്നങ്ങളുമാണ് നമ്മുടെ ബന്ധത്തെ ദൃഢമാക്കിയത്. ഇനി വരും കാലങ്ങളിൽ വികസനത്തിന്റെ പാതയിൽ കൈകൾ കോർത്ത് നമുക്ക് ഒന്നിച്ച് നടക്കാം.
സുഹൃത്തുക്കളെ,
ലോകത്തിലെ തന്നെ ഏറ്റവും വലിയ വജ്ര ഉൽപാദകരിൽ ഒരാളാണ് നമീബിയ. അതേസമയം ഇന്ത്യയിൽ, അതും എന്റെ സംസ്ഥാനമായ ഗുജറാത്തിലാണ് വജ്രത്തിന്റെ മിനുക്കുപണികൾ നടത്തുന്ന ഏറ്റവും വലിയ വ്യവസായം നിലവിലുള്ളത്. ഭാവിയിൽ ഈ വജ്രങ്ങളുടെ തിളക്കം പോലെ നമ്മുടെ പങ്കാളിത്തവും തിളങ്ങുമെന്നു എനിക്ക് ആത്മവിശ്വാസമുണ്ട്.
അതുകൊണ്ട് തന്നെ നമുക്ക് ഒന്നിച്ചു ചേർന്ന് പ്രസിഡൻ്റിൻ്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും, നമീബിയയിലെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും, ഇന്ത്യയും നമീബിയയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും ആശംസകൾ നേരാം.
വളരെയധികം നന്ദി.
ഡിസ്‌കൈമർ: പ്രധാമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ മലയാള വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് പ്രസംഗിച്ചത്.
***
NK
(Release ID: 2143666)
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada