പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 06 JUL 2025 12:06AM by PIB Thiruvananthpuram

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോ​ദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ടെക്സസിലെ മിന്നൽ പ്രളയത്തിലുണ്ടായ ജീവഹാനി, കുട്ടികൾക്കു ജീവൻ നഷ്ടപ്പെട്ടതു പ്രത്യേകിച്ചും, അഗാധമായ ദുഃഖം ഉളവാക്കുന്നു. അമേരിക്കൻ ഗവണ്മെന്റിനെയും ദുഃഖാർത്തരായ കുടുംബങ്ങളെയും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.” 

 

-SK-

(Release ID: 2142589)