രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ട്രോഫികൾ അനാച്ഛാദനം ചെയ്തു

Posted On: 04 JUL 2025 12:25PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു   ഇന്ന് (ജൂലൈ 4, 2025) രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ  ഡ്യൂറൻഡ്  കപ്പ് ടൂർണമെന്റ് 2025ന്റെ  ട്രോഫികൾ അനാച്ഛാദനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

ഈ അവസരത്തിൽ നടത്തിയ ഹ്രസ്വപ്രസംഗത്തിൽ, കായിക വിനോദങ്ങൾ അച്ചടക്കം, ദൃഢനിശ്ചയം, ടീം സ്പിരിറ്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ആളുകളെയും പ്രദേശങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിന് കായിക രംഗത്തിന്  അതുല്യമായ ശക്തിയുണ്ട്. ഇന്ത്യയിൽ, ദേശീയോദ്ഗ്രഥനത്തിനുള്ള ശക്തമായ ഉപകരണമായി കായികരംഗം തുടരുന്നു. ഒളിമ്പിക്സിലോ ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളോ  ത്രിവർണ്ണ പതാക പറക്കുമ്പോൾ എല്ലാ സഹപൗരന്മാരും ആവേശഭരിതരാകുന്നു.

ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ ഫുട്ബോളിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അതൊരു കായിക വിനോദം മാത്രമല്ല; അതൊരു അഭിനിവേശമാണ്.  തന്ത്രം, സഹിഷ്ണുത, ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നിവ ഉൾപ്പെടുന്നതാണ് ഫുട്ബോൾ.  ഡ്യൂറൻഡ്   കപ്പ് പോലുള്ള മത്സരങ്ങൾ  കായിക രംഗത്ത്   ആവേശം വളർത്തുക മാത്രമല്ല, അടുത്ത തലമുറയിലെ ഫുട്ബോൾ കളിക്കാരെ വാർത്തെടുക്കാൻ  സഹായിക്കുകയും അവർക്ക് വളരാനുള്ള ഒരു വേദി നൽകുകയും ചെയ്യുന്നു. 
 ഡ്യൂറൻഡ് കപ്പിന്റെ ആവേശം നിലനിർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സായുധ സേനയുടെ പങ്കിനെ അവർ അഭിനന്ദിച്ചു.

(Release ID: 2142217)